ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു സഹോദര പുത്രൻ ദീപക് മദ്രാസ് ഹൈക്കോടതിയെ | Madras High Court | Jayalalithaa | Deepak | Poes Garden | Veda Nilayam | Tamil Nadu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു സഹോദര പുത്രൻ ദീപക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വേദ നിലയമുൾപ്പെടെ ജയലളിതയുടെ സ്വത്തു വകകളുടെ അവകാശം ദീപക്കിനും സഹോദരി ദീപയ്ക്കുമാണ്.

വേദനിലയം

ഇതിനിടെ, വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് സജീവ പരിഗണനയിലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ദീപക് ഹർജി നൽകിയത്. ജയലളിതയുടെ സ്വത്ത് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് കൃപാകരൻ, ദീപക്കിന്റെ പുതിയ ഹർജിയും പരിഗണിക്കും.

ജയലളിത
ADVERTISEMENT

തന്റെ മുത്തശ്ശി വേദവല്ലിയാണു വേദ നിലയം വാങ്ങിയതെന്നും അവരുടെ മരണ ശേഷം മകളായ ജയലളിതയ്ക്കു ലഭിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. തന്റെ മരണ ശേഷം വേദനിലയം സ്മാരകമാക്കി മാറ്റാൻ ജയലളിത ആഗ്രഹിച്ചിട്ടില്ല. വസ്തുവിന്റെ ഉടമസ്ഥരായ തന്റെയും സഹോദരിയുടെയും അനുമതിയില്ലാതെ വേദനിലയം സ്മാരകമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു ദീപക് ഹർജിയിൽ ആരോപിച്ചു.

English Summary: Jayalalithaa’s nephew Deepak seeks keys to Veda Nilayam, moves HC