ന്യൂഡല്‍ഹി∙ നിരവധി പേരെ കൊന്നകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ മുങ്ങിയ അലിഗഡ് സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ കൊടുംക്രൂരത രക്തം മരവിപ്പിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ മൃതദേഹം | Dr. Death| Bodies to Crocodile | Manorama News

ന്യൂഡല്‍ഹി∙ നിരവധി പേരെ കൊന്നകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ മുങ്ങിയ അലിഗഡ് സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ കൊടുംക്രൂരത രക്തം മരവിപ്പിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ മൃതദേഹം | Dr. Death| Bodies to Crocodile | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ നിരവധി പേരെ കൊന്നകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ മുങ്ങിയ അലിഗഡ് സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ കൊടുംക്രൂരത രക്തം മരവിപ്പിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ മൃതദേഹം | Dr. Death| Bodies to Crocodile | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ നിരവധി പേരെ കൊന്നകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ മുങ്ങിയ അലിഗഡ് സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ കൊടുംക്രൂരത രക്തം മരവിപ്പിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ മൃതദേഹം മുതലകള്‍ക്ക് കൊടുക്കുകയാണ്, 'ഡോ. ഡെത്ത്' എന്നറിയപ്പെടുന്ന ദേവേന്ദ്ര (62) ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം ബപ്റോളയിൽ അറിസ്റ്റിലായ ആയുർവേദ ഡോക്ടറെ കാത്ത് ദേശീയ തലസ്ഥാന മേഖല കേന്ദ്രീകരിച്ചുള്ള വൃക്ക തട്ടിപ്പ് കേസുകളും. യുപി സ്വദേശിയായ ഡോക്ടർ ദേവേന്ദർ ശർമ്മയ്ക്ക് എതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ‌ ഒരുങ്ങുകയാണ് അന്വേഷണ സംഘം. 

ADVERTISEMENT

ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി നൂറിലേറെ കൊലപാതകങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്നാണു പൊലീസ് നൽകുന്ന വിവരം. എന്നാൽ  പലതിലും ഇയാളുടെ പങ്ക് കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകൾ റജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. എങ്കിലും 4 സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി അൻപതിലേറെ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. യുപിയിൽ വ്യാജ ഗ്യാസ് ഏജൻസി നടത്തിയതിനു മുൻപ് അറസ്റ്റിലായിട്ടുള്ള  ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ കിഡ്നി വിൽപന നടത്തുന്ന റാക്കറ്റിന്റെയും സൂത്രധാരനായിരുന്നു.

കൊലപാതകക്കേസിൽ ജയ്പുർ സെൻട്രൽ ജയിലിൽ കഴിയവേയാണു ജനുവരിയിൽ 20 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയത്. 16 വർഷത്തിനു ശേഷം പുറത്തിറങ്ങിയ ഇയാൾ ആദ്യം ഇയാളുടെ ഗ്രാമത്തിലും മാർച്ചിൽ ഡൽഹിയിലും എത്തുകയായിരുന്നു. ‘മോഹൻ ഗാർഡനിലെ വാടക വീട്ടിലാണ് ഇയാൾ ആദ്യം താമസിച്ചിരുന്നത്.

ADVERTISEMENT

തുടർന്നു വിധവയായ സ്ത്രീയെ വിവാഹം കഴിച്ച് ഇയാൾ ബാപ്റോളയിലേക്കു മാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്’ഡൽഹി ക്രൈംബ്രാഞ്ച് ഡിസിപി രാകേഷ് പവേരിയ പറഞ്ഞു. ദേവേന്ദർ ശർമ്മയുടെ അകന്ന ബന്ധുവായ വിധവയായ സ്ത്രീയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇയാൾ ഡൽഹിയിലെത്തിയതെന്നും ഇവർക്ക് ഇയാളുടെ കുറ്റകൃതങ്ങളുടെ വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു. 

ഡൽഹി പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ദേവേന്ദർ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തിയെന്നും കൊലപാതക സംഭവങ്ങളുടെ വിവരങ്ങളെല്ലാം  പറഞ്ഞുവെന്നും പൊലീസ് പറയുന്നു. 2002–04 സമയത്ത് ഒട്ടേറെ കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും 7 കേസുകളിൽ മാത്രമാണ് കുറ്റം തെളിയിക്കാൻ സാധിച്ചത്. ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നതോടെ ഭാര്യയും കുട്ടികളും ബന്ധം ഉപേക്ഷിച്ചു. 50 കൊലപാതകങ്ങൾക്കു ശേഷം എണ്ണുന്നത് അവസാനിപ്പിച്ചുവെന്നും അതിനാൽ ഇതുവരെ എത്ര കൊലപാതകങ്ങൾ നടത്തിയെന്ന് ഓർക്കുന്നില്ലെന്നുമാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. 

ADVERTISEMENT

ജയ്പുരിൽ നിന്ന് ജയിൽ വരെ....

ബിഹാറിലെ സിവാനിൽ നിന്നു ബിഎഎംഎസ് ബിരുദം നേടിയ ഇയാൾ 1984ൽ ജയ്പുരിൽ സ്വന്തമായി ക്ലിനിക് ആരംഭിച്ചു. 1992ൽ ഗ്യാസ് ഡീലർഷിപ് സ്വന്തമാക്കാൻ 11 ലക്ഷം മുടക്കിയെങ്കിലും തട്ടിപ്പിന് ഇരയായി. 1995ൽ അലിഗഡിലെ ഛാര ഗ്രാമത്തിൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു. ഗ്യാസ് ഏജൻസിയിൽ പണം മുടക്കി കബളിപ്പിക്കപ്പെട്ട ദേവേന്ദർ ഒടുവിൽ സ്വന്തം നാടായ അലിഗഡിൽ വ്യാജ ഗ്യാസ് ഏജൻസി തുടങ്ങി. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയുടെ ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്തതാണ് ആദ്യ കൊലപാതകം. 1995 ലായിരുന്നു ഇത്. പിന്നീട് കൊലപാതകങ്ങൾ പതിവായി. അൻപതോളം കൊലപാതകങ്ങൾ ചെയ്തതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചുള്ള വൃക്ക റാക്കറ്റിലും സജീവമായിരുന്നു. ഭാര്യയും മക്കളും പിന്നീട് ഇയാളെ ഉപേക്ഷിച്ചു പോയി.

 1994ലാണു ജയ്പുർ കേന്ദ്രമായ കിഡ്നി തട്ടിപ്പു സംഘത്തിനൊപ്പം  ചേരുന്നത്. ഗുരുഗ്രാം, ബല്ലഭ്ഗഡ് തുടങ്ങിയ പല സ്ഥലത്തും ഇവർക്കു ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു 2004ൽ ഇയാൾ അറസ്റ്റിലായി. 1994 മുതൽ 2004 വരെയായി 125 അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു കൂട്ടു നിന്നിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഓരോ ഇടപാടിനും 5 മുതൽ 7 ലക്ഷം രൂപ വരെ സ്വന്തമാക്കി. 2001ൽ വീണ്ടും വ്യാജഗ്യാസ് ഏജന‍സി ആരംഭിച്ചുവെങ്കിലും പിടിയിലായി. പിന്നീട് ജയ്പുരിലെത്തി 2003 വരെ അവിടെ ക്ലിനിക് നടത്തി. 

ഇതിനു പിന്നാലെയാണ് ഇയാളുടെ നേതൃത്വത്തിൽ കൊലപാതക പരമ്പര നടന്നതെന്നാണു വെളിപ്പെടുത്തൽ. സംഘാംഗങ്ങളുടെ സഹായത്തോടെ ടാക്സി കാറുകൾ വാടകയ്ക്ക് എടുത്ത് ഡ്രൈവർമാരെ മയക്കി കൊല നടത്തിയ ശേഷം ഖഷ്ഗഞ്ചിലെ ഹസാര കനാലിൽ തള്ളുകയായിരുന്നു പതിവ്. മുതലയുള്ള  കനാലിൽ നിന്നു ശരീരം കണ്ടെത്തുക പ്രയാസമാണ് എന്നതായിരുന്നു ഇതിനു കാരണം. ‘എൽപിജി സിലിണ്ടറുമായി പോകുന്ന ട്രക്കും മോഷണം നടത്തി ഡ്രൈവറെ കൊലപ്പെടുത്തി. തുടർന്നു തന്റെ ഗ്യാസ് ഏജൻസിയിലേക്ക് സിലിണ്ടറുകളെത്തിച്ചു. ട്രക്ക് മീറ്ററിൽ ഉപേക്ഷിച്ചു.’ ഡിസിപി പറയുന്നു. മോഷ്ടിക്കുന്ന ടാക്സികൾ വിൽപന നടത്തുകയായിരുന്നു പതിവ്.

English Summary: "Dr Death" May Have Killed Nearly 100, Threw Bodies To Crocodiles In UP