കാലവർഷം രണ്ടു മാസം പിന്നിടുമ്പോൾ കേരളത്തിൽ രേഖപ്പെടുത്തിയത് 23% കുറവ് മഴ. ഈ കാലയളവിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 136.31 സെന്റീമീറ്റർ മഴയാണ്Rain, Monsoon, IMD, Weather, Fishermen, Yellow Alert, Manorama News, Manorama Online, Malayala Manorama, Malayalam Latest News, മഴ, മൺസൂൺ, മത്സ്യതൊഴിലാളി, കടൽ, തിരമാല, കാറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലവർഷം  രണ്ടു മാസം പിന്നിടുമ്പോൾ കേരളത്തിൽ രേഖപ്പെടുത്തിയത് 23% കുറവ് മഴ. ഈ കാലയളവിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 136.31 സെന്റീമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 105.05 സെന്റീമീറ്റർ മാത്രം. ജൂണിൽ,  ജൂലൈ മാസത്തേക്കാൾ നേരിയ തോതിൽ മികച്ച മഴ ലഭിച്ചു. എന്നാൽ കഴിഞ്ഞ 61 ദിവസത്തെ കാലവർഷത്തിന്റെ പ്രകടനം പരിശോധിച്ചാൽ 21 ദിവസം നല്ല തോതിൽ മഴ ലഭിച്ചു. ബാക്കി 40 ദിവസം ശരാശരിയേക്കാൾ ഏറെ താഴെയായിരുന്നു മഴ. 

എട്ടു ജില്ലകളിൽ മഴക്കുറവ്

ADVERTISEMENT

എട്ടു ജില്ലകളിൽ പ്രത്യേകിച്ച് മധ്യ കേരളത്തിൽ ലഭിക്കേണ്ടതിനേക്കാൾ ഏറെ കുറച്ചു മഴ മാത്രമാണ് പിന്നിട്ട രണ്ടു മാസത്തിനിടെ കിട്ടിയത്. വയനാട്ടിലേയും ഇടുക്കിയിലേയും സ്ഥിതി അപകടകരമായ അവസ്ഥയിലാണ്. വയനാട്ടിൽ ലഭിക്കേണ്ടതിനേക്കാൾ 58 % കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു വയനാട്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് മഴ നന്നേ കുറവാണ്. എന്നാൽ ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ വർഷത്തെക്കാൾ 18 അടി വെള്ളം കൂടുതലുള്ളത് പ്രതീക്ഷ നൽകുന്നു. ഇടുക്കിയിൽ 44 % മഴക്കുറവുണ്ട്. 

കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ നിലയിലുള്ള മഴയാണ് ലഭിച്ചത്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ശരാശരിയേക്കാൾ  കുറവു മഴയും. 

2020 ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കണക്ക്

കേരളം

ADVERTISEMENT

∙ജൂൺ: 53.61 സെ.മീ.

∙ജൂലൈ: 51.44 സെ.മീ.

∙ആകെ: 105.06 സെ.മീ. (–23%)

കാസർകോട്

ADVERTISEMENT

∙ജൂൺ:88.11 സെ.മീ. 

∙ജൂലൈ: 105.6 സെ.മീ.

∙ആകെ: 193.71 സെ.മീ. (–5%)

കണ്ണൂർ

∙ജൂൺ:98.78 സെ.മീ. 

∙ജൂലൈ: 85.62 സെ.മീ.

∙ആകെ: 184.40 സെ.മീ. (0%)

വയനാട്

∙ജൂൺ:29.31 സെ.മീ. 

∙ജൂലൈ: 42.66 സെ.മീ.

∙ആകെ: 71.97 സെ.മീ. (–58%)

കോഴിക്കോട്

∙ജൂൺ:116.68 സെ.മീ. 

∙ജൂലൈ: 73.58 സെ.മീ.

∙ആകെ: 190.26 സെ.മീ. (6%)

മലപ്പുറം

∙ജൂൺ:46.34 സെ.മീ. 

∙ജൂലൈ: 45.92 സെ.മീ.

∙ആകെ: 92.26 സെ.മീ. (–33%)

പാലക്കാട്

∙ജൂൺ:30.94 സെ.മീ. 

∙ജൂലൈ: 42.08 സെ.മീ.

∙ആകെ: 73.02 സെ.മീ. (–29%)

തൃശൂർ

∙ജൂൺ:47.74 സെ.മീ. 

∙ജൂലൈ: 44.66 സെ.മീ.

∙ആകെ: 92.4 സെ.മീ. (–39%)

എറണാകുളം

∙ജൂൺ:50.50 സെ.മീ.

∙ജൂലൈ: 54.59 സെ.മീ.

∙ആകെ: 105.09 സെ.മീ. (–22%)

ഇടുക്കി

∙ജൂൺ: 40.03 സെ.മീ. 

∙ജൂലൈ: 52.32 സെ.മീ.

∙ആകെ: 92.35 സെ.മീ. (–44%)

കോട്ടയം

∙ജൂൺ: 62.07 സെ.മീ. 

∙ജൂലൈ: 58.99 സെ.മീ.

∙ആകെ: 121.06 സെ.മീ. (–1%)

ആലപ്പുഴ

∙ജൂൺ: 49.37 സെ.മീ.

∙ജൂലൈ: 34.70 സെ.മീ.

∙ആകെ: 84.07 സെ.മീ. (–24%)

പത്തനംതിട്ട

∙ജൂൺ: 48.75 സെ.മീ.

∙ജൂലൈ: 43.03 സെ.മീ.

∙ആകെ: 91.78 സെ.മീ. (–11%)

കൊല്ലം

∙ജൂൺ: 35.52 സെ.മീ.

∙ജൂലൈ: 26.34 സെ.മീ.

∙ആകെ: 61.86 സെ.മീ. (–23%)

തിരുവനന്തപുരം

∙ജൂൺ: 36.64 സെ.മീ. 

∙ജൂലൈ: 14.83 സെ.മീ.

∙ആകെ: 51.47 സെ.മീ. (–5%)