കേ‍ാവിഡ് വ്യാപനം തടയാൻ 24 മണിക്കൂറും പെ‍ാലീസ് വീണ്ടും രംഗത്തിറങ്ങുന്നതു പ്രാഥമിക പ്രതിരേ‍ാധ ഉപകരണങ്ങളായ മാസ്കും ഷീൽഡും സാനിറ്റൈസറുമടക്കം ഇല്ലാതെ. പ്രത്യേക സാഹചര്യത്തിൽ ജേ‍ാലി ചെയ്യുന്നവർക്ക് ഭക്ഷണത്തിനും സഹായം തേടണ്ട സ്ഥിതിയാണ്....covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙  കേ‍ാവിഡ് വ്യാപനം തടയാൻ 24 മണിക്കൂറും പെ‍ാലീസ് വീണ്ടും രംഗത്തിറങ്ങുന്നതു പ്രാഥമിക പ്രതിരേ‍ാധ ഉപകരണങ്ങളായ മാസ്കും ഷീൽഡും സാനിറ്റൈസറുമടക്കം ഇല്ലാതെ. പ്രത്യേക സാഹചര്യത്തിൽ ജേ‍ാലി ചെയ്യുന്നവർക്ക് ഭക്ഷണത്തിനും സഹായം തേടണ്ട സ്ഥിതിയാണ്.

രേ‍ാഗവ്യാപനത്തിന്റെ തുടക്കം മുതൽ ആരേ‍ാഗ്യപ്രവർത്തകർക്കെ‍ാപ്പം പെ‍ാലീസും 24 മണിക്കൂർ ഡ്യൂട്ടിയായിരുന്നെങ്കിലും പ്രതിരേ‍ാധ ഉപകരണങ്ങൾ പലരിൽനിന്നും അഭ്യർഥിച്ചുവാങ്ങേണ്ട സ്ഥിതിയാണ്. തുടർച്ചയായ ജേ‍ാലി 4 മാസം പിന്നിടുമ്പേ‍‍ാഴും അതിനു മാറ്റമില്ലെന്നുമാത്രമല്ല, പുതിയ തീരുമാനമനുസരിച്ചു രേ‍ാഗികളും നിരീക്ഷണത്തിലുള്ളവരുമായി കൂടുതൽ ഇടപഴകേണ്ട സാഹചര്യമാണ്.

ADVERTISEMENT

ആവശ്യമായ മാസ്കും മറ്റു വസ്തുക്കളും ഔദ്യേ‍ാഗികമായി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണു സേനാംഗങ്ങൾ. ഇപ്പേ‍ാഴുള്ള സ്ഥിതി തന്നെ തുടർന്നാലുണ്ടകുന്ന പ്രശ്നങ്ങളെക്കുറിച്ചു സേനയിൽ ആശങ്കയുണ്ട്. അതിർത്തികളിലും കണ്ടെയ്മെന്റ് സേ‍ാണുകളിലും തുടർച്ചയായി ജേ‍ാലിയിലുള്ള സേനാംഗങ്ങൾക്ക് സന്നദ്ധസംഘടനകൾ, സ്ഥാപനങ്ങൾ, നാട്ടുകാർ തുടങ്ങിയവരാണ് പ്രതിരേ‍ാധ ഉപകരണങ്ങൾ എത്തിക്കുന്നത്. പലയിടത്തും ഭക്ഷണവും ഇത്തരത്തിൽ കിട്ടുന്നു. ചിലയിടത്ത് പെ‍ാലീസുകാർ സ്വന്തമായി ചെലവ് വഹിക്കും.

മാർച്ചുമുതൽ 2 തവണ റിസ്ക് അലവൻസ് നിർദ്ദേശമുയർന്നെങ്കിലും ഇനിയും നടപ്പാക്കിയില്ല .കേ‍ാവിഡ് ബാധിച്ചു ഒ‍ാഫിസർ മരിക്കുകയും നിരവധിപേർ ക്വാറന്റീനിലാവുകയും ചെയ്തതോടെ പ്രതിരേ‍ാധത്തിനുള്ള അടിസ്ഥാന കാര്യങ്ങൾ വകുപ്പിൽനിന്നു ലഭിക്കണമെന്നാണു പെ‍ാലീസുകാരുടെ അഭ്യർഥന. തദ്ദേശസ്ഥാപനങ്ങളിൽ പേ‍ാലും ഇത്തരം ഉപകരണങ്ങൾ ഔദ്യേ‍ാഗികമായി ജീവനക്കാർക്കു നൽകുന്നുണ്ട്.

ജില്ലാ അതിർത്തിയായ ഒളവറ പാലത്തിന് സമീപം അനാവശ്യ യാത്രക്കാരെ പൊലീസ് തിരിച്ചയയ്ക്കുന്നു.
ADVERTISEMENT

ലേ‍ാക്ഡൗൺകാലത്ത് രാഷ്ട്രീയ, പെ‍ാതുപരിപാടികൾ ഇല്ലാത്തതിനാൽ പെ‍ാലീസിനു പൂർണമായും പ്രതിരേ‍ാധത്തിൽ മാത്രം ശ്രദ്ധിക്കാൻ കഴിഞ്ഞു. പിന്നീട് വിശ്രമസമയം അനുവദിച്ചപ്പേ‍ാൾ, സ്റ്റേഷൻ ഒ‍ാഫിസർമാർക്ക് അത് ബാധകമല്ലാതെ വന്നു. ഇതോടെ മറ്റുകേസുകൾ കൈകാര്യം ചെയ്യുന്നതിൽനിന്ന് അവരിൽ പലരും ഒഴിഞ്ഞുമാറി. ആ‍‍ ഡ്യൂട്ടിയും പ്രതിരേ‍ാധ രംഗത്തുളള പെ‍ാലീസുകാർ ചെയ്യേണ്ടിവന്നു. 50%  പേർക്ക് ജേ‍ാലിയും ബാക്കിയുള്ളവർക്ക് വിശ്രമവും എന്ന രീതി 15 ദിവസം നടപ്പാക്കി. രേ‍ാഗവ്യാപനം കൂടുകയും രാഷ്ട്രീയ സമരങ്ങളും വന്നതേ‍ാടെ അതു പ്രായേ‍ാഗികമല്ലാതെ വന്നു. 

എസ്ഐ, സിഐമാർക്ക് ഇളവില്ലാത്തതും നടപടി പരാജയപ്പെടാൻ കാരണമായി. വീണ്ടും മുഴുവൻ ഉദ്യേ‍ാഗസ്ഥരെയും പ്രതിരേ‍ാധത്തിന് ഇറക്കി. ലേ‍ാക്ഡൗൺ ഇളവുകൾ ആരംഭിച്ചതേ‍ാടെ അതതുപ്രദേശത്തുനിന്നുള്ള സഹായങ്ങൾ നിലച്ചു.

ADVERTISEMENT

അടിസ്ഥാന സംവിധാനങ്ങൾ ലഭ്യമല്ലാത്തതിൽ പെ‍ാലീസ് അസേ‍ാസിയേഷനിലും അമർഷമുണ്ടെങ്കിലും രാഷ്ട്രീയമായി പ്രതികരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രതിരേ‍ാധചട്ടം ലംഘിക്കുന്നവർക്കു നേ‍ാട്ടീസ് നൽകി കേ‍ാടതിയിൽ പിഴ അടപ്പിച്ചാൽ മതിയെന്നാണു ഉത്തരവെങ്കിലും സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ ഈടാക്കാൻ തുടങ്ങിയതും പെ‍ാലീസുകാരുടെ ആരേ‍ാഗ്യത്തെ ബാധിച്ചുവന്നാണു പരാതി. വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഈ നടപടി. പുതിയ ഡ്യൂട്ടിക്രമം വന്നതേ‍ാടെ സേനാംഗങ്ങൾക്കു ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നു ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. 

English summary: Kerala police on Covid fight