കോട്ടയം ∙ സംസ്ഥാനത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വള്ളം മുങ്ങി മൂന്നുപേരെ ... Rain, Weather, Manorama News

കോട്ടയം ∙ സംസ്ഥാനത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വള്ളം മുങ്ങി മൂന്നുപേരെ ... Rain, Weather, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സംസ്ഥാനത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വള്ളം മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടിലും ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് കുറിച്യർമലയില്‍ തോട്ടിലെ ഒഴുക്കിൽപ്പെട്ട് വെങ്ങാത്തോട് കോളനിയിൽ അഞ്ച് വയസുകാരി ഉണ്ണിമായയും മരം വീണ് വാളാട് ആറ് വയസുകാരി ജ്യോതികയും മരിച്ചു.

മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയിലെ സാബുവിനെ തോട്ടില്‍ മരിച്ചനിലയിലും കൂട്ടായിയില്‍ കടലില്‍ വള്ളംമുങ്ങി കാണാതായ സിദ്ദിഖിന്‍റെ മൃതദേഹം എറണാകുളം എളങ്കുന്നപ്പുഴയിലും കണ്ടെത്തി. എളങ്കുന്നപ്പുഴയില്‍ വള്ളംമുങ്ങി മൂന്നുപേരെ കാണാതായി. മൂന്നാര്‍ മറയൂര്‍ പാതയില്‍ പാലം ഒലിച്ചുപോയി. മലബാറിലെ മലയോരത്തും വ്യാപകനാശമുണ്ടായി. കോഴിക്കോട് വിവിധയിടങ്ങളില്‍ വീടുകള്‍ക്കു മുകളിലേക്കു മരം വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു.

ADVERTISEMENT

വീട് തകര്‍ന്ന് ബേപ്പൂരില്‍ മൂന്ന് വയസുകാരന്‍ ഗൗതം കൃഷ്ണയ്ക്ക് സാരമായി പരുക്കേറ്റു. ഇടുക്കി, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ജില്ലാഭരണകൂടങ്ങളോടു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ മാത്രം 12 ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. കാലവർഷത്തിൽ മഴയും കാറ്റും ശക്തി പ്രാപിച്ചതിനെതുടർന്നു വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്. കോവിഡ് കാലമായിട്ടും, പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി ജീവനക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ADVERTISEMENT

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെവി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണു മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.

കാലവർഷ കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇതു ശ്രദ്ധയിൽ പെട്ടാൽ ഉടൻ കെഎസ്ഇബി സെക്ഷൻ ഓഫിസിലോ പ്രത്യേക നമ്പറിലോ (9496010101) അറിയിക്കണം.

ADVERTISEMENT

English Summary: Heavy rain fall at Kerala