മുംബൈ∙ സുശാന്ത് കേസിൽ തന്നെ ബന്ധപ്പെടുത്താനുള്ള ശ്രമം നീചമായ രാഷ്ട്രീയമാണെന്ന് മന്ത്രി ആദിത്യ താക്കറെ. സർക്കാരിന്റെ ജനപ്രീതിയിൽ അസൂയ പൂണ്ടവരാണ് ആരോപണം | Aditya Thackeray | Sushant Singh Rajput | Sushant Singh Rajput Case | Sushant Singh Rajput Death | Bollywood | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സുശാന്ത് കേസിൽ തന്നെ ബന്ധപ്പെടുത്താനുള്ള ശ്രമം നീചമായ രാഷ്ട്രീയമാണെന്ന് മന്ത്രി ആദിത്യ താക്കറെ. സർക്കാരിന്റെ ജനപ്രീതിയിൽ അസൂയ പൂണ്ടവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ആദ്യമായി നടത്തിയ പരസ്യപ്രതികരണത്തിൽ ആദിത്യ താക്കറെ വ്യക്തമാക്കി.

അതിനിടെ, ബിഹാർ സർക്കാരിന്റെ സിബിഐ അന്വേഷണ പ്രഖ്യാപനത്തിനെതിരെ മഹാ വികാസ് അഘാഡി നേതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എങ്ങനെയാണ് ബിഹാർ സർക്കാരിന്റെ പരിധിയിൽ വരികയെന്ന് എന്ന് എൻസിപി വക്താവ് നവാബ് മാലിക് ചോദിച്ചു. കോവിഡ് നിയന്ത്രണത്തിൽ പരാജയപ്പെട്ട ബിഹാർ മുഖ്യമന്ത്രി ഭരണപരാജയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

നിതീഷ്കുമാറിന്റെ ജെഡി(യു) ബിജെപിയുമായി ചേർന്ന് ഭരണഘടനാ സമ്പ്രദായങ്ങളെയും ജനാധിപത്യ രീതികളെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. ബിഹാർ സർക്കാരിന്റേത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് ശിവസേന നേതാവും മന്ത്രിയുമായ അനിൽ പരബ് ആരോപിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ എത്ര ആത്മഹത്യാ കേസുകൾ സിബിഐയ്ക്കു കൈമാറിയിട്ടുണ്ടെന്നു ചോദിച്ച അദ്ദേഹം ഇപ്പോഴത്തേത് രാഷ്ട്രീയ പ്രേരിത നാടകം മാത്രമാണെന്നും കുറ്റപ്പെടുത്തി.

English Summary: Sushant Singh Rajput Case: Allegations of involvement 'dirty politics', says Aditya Thackeray