തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് 2ന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശിനി.... Corona, Lockdown, Covid, Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് 2ന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശിനി.... Corona, Lockdown, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് 2ന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശിനി.... Corona, Lockdown, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് 2ന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് 5ന് മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

പോസിറ്റീവായവർ, ജില്ല തിരിച്ച്

ADVERTISEMENT

തിരുവനന്തപുരം 219

കോഴിക്കോട് 174

കാസര്‍കോട് 153

പാലക്കാട് 136

ADVERTISEMENT

മലപ്പുറം 129

ആലപ്പുഴ 99

തൃശൂര്‍ 74

എറണാകുളം 73

ADVERTISEMENT

ഇടുക്കി  58

വയനാട് 46

കോട്ടയം 40

പത്തനംതിട്ട 33

കണ്ണൂര്‍ 33

കൊല്ലം 31

നെഗറ്റീവായവർ, ജില്ല തിരിച്ച്

എറണാകുളം 146

തിരുവനന്തപുരം 137

മലപ്പുറം 114

കാസർകോട് 61

കോട്ടയം 54

കൊല്ലം 49

തൃശൂര്‍ 48

പത്തനംതിട്ട 46

പാലക്കാട് 41

ആലപ്പുഴ 30

ഇടുക്കി 20

വയനാട് 20

കണ്ണൂര്‍ 18

കോഴിക്കോട് 16

ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍കോട് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍കോട് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 3 കെഎസ്ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,08,355 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6346 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,32,306 സാംപിളുകള്‍ ശേഖരിച്ചതില്‍ 1615 പേരുടെ ഫലം വരാനുണ്ട്.

12 പുതിയ ഹോട്സ്‌പോട്ട്

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

16 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തരപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുനിസിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്സ്‌പോട്ടുകളാണുള്ളത്.

English Summary: Kerala records highest single-day count of 1,298 on Thursday, 800 recover