കോഴിക്കോട് ∙ കോവിഡ് മഹാമാരിക്കിടയിലും രാജ്യമാകെ കയ്യടിക്കുന്നൊരു ക്വാറന്റീൻ. കേരളം ഞെട്ടിയ കരിപ്പൂർ വിമാനാപകടത്തിൽ ഒന്നുംനോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മനുഷ്യരാണു കോവിഡ് മുൻകരുതലിന്റെ ഭാഗമായി ക്വാറന്റീനിൽ പ്രവേശിച്ചത്. മലപ്പുറം കലക്ടർ. | Karipur Airport News | Karipur Plane Crash | Calicut Airport | Kozhikode Airport | Dubai-Kozhikode flight | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോവിഡ് മഹാമാരിക്കിടയിലും രാജ്യമാകെ കയ്യടിക്കുന്നൊരു ക്വാറന്റീൻ. കേരളം ഞെട്ടിയ കരിപ്പൂർ വിമാനാപകടത്തിൽ ഒന്നുംനോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മനുഷ്യരാണു കോവിഡ് മുൻകരുതലിന്റെ ഭാഗമായി ക്വാറന്റീനിൽ പ്രവേശിച്ചത്. മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന 600 പേരാണു ക്വാറന്റീനിലുള്ളത്.

‘വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണു ഞങ്ങൾ സ്ഥലത്തെത്തിയത്. അതിനകം 10-15 ആളുകൾ അവിടെ എത്തിയിരുന്നു. കനത്ത മഴയിലും വിമാനം തീ പിടിക്കുമോ എന്ന ഭയത്തിലായിരുന്നു ഏവരും. യാത്രക്കാരുടെ നിലവിളി കേട്ടതോടെ ഞങ്ങൾ എല്ലാം മറന്ന് രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പ്രദേശം കോവിഡ് കണ്ടെയ്ൻമെന്റ് സോണിലായിരുന്നു. പക്ഷേ യാത്രക്കാരെ സഹായിക്കുന്നതിന് അതു തടസ്സമായില്ല.’– രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന എ.പി.ഷബീർ ഓർമിച്ചു. ഇദ്ദേഹവും ഹോം ക്വാറന്റീനിലാണ്. 

ADVERTISEMENT

യാത്രക്കാരെ രക്ഷിക്കുന്നതിനായിരുന്നു മുൻഗണന. കൊറോണ വൈറസിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. പ്രദേശവാസികളുടെ ഓട്ടോറിക്ഷ, കാറ്, ജീപ്പ് തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലാണു കൂടുതൽ പേരെയും ആശുപത്രികളിലേക്ക് മാറ്റിയത്. 190 പേരുമായി ദുബായിൽ നിന്നുള്ള വിമാനം വെള്ളിയാഴ്ച രാത്രിയാണു കനത്ത മഴയിൽ ലാൻഡിങ്ങിനിടെ റൺവേയിൽനിന്നു തെറിച്ച് 35 അടി താഴേക്കു വീണത്. തകർന്ന വിമാനത്തിലെ പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു. 

English Summary: Nearly 600 Kerala Residents, Part of Air India Crash Rescue Operation, in Quarantine amid Covid-19 Scare