ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ, പൊതുമേഖല ബാങ്ക് ജോലികള്‍ക്ക് ഇനി ഒരു പൊതു പ്രവേശന പരീക്ഷ. നോണ്‍ ഗസറ്റഡ് തസ്തികകളിലെ നിയമനങ്ങള്‍ക്കാണു പരീക്ഷ. ഇന്നു ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍... | Central government jobs | Central government | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ, പൊതുമേഖല ബാങ്ക് ജോലികള്‍ക്ക് ഇനി ഒരു പൊതു പ്രവേശന പരീക്ഷ. നോണ്‍ ഗസറ്റഡ് തസ്തികകളിലെ നിയമനങ്ങള്‍ക്കാണു പരീക്ഷ. ഇന്നു ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പിനായി വലിയ തോതിൽ പണവും സമയവും ചെലവഴിക്കേണ്ട സാഹചര്യവും ഉദ്യോഗാർഥികളും വിവിധ സർക്കാർ ഏജൻസികളും നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഒരു പൊതു പ്രവേശന പരീക്ഷ എന്നതിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നത്. 

കേന്ദ്രസർക്കാരിനു കീഴിലുള്ള നാഷനൽ റിക്രൂട്ട്മെന്റ് ഏജൻസിയാണ് പരീക്ഷ നടത്തുക. ഒരു വർഷമാകും റാങ്ക് പട്ടികയുടെ കാലാവധി. ഒരാൾക്ക് മൂന്നു തവണ പരീക്ഷ എഴുതാം. ആദ്യഘട്ട പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്താൻ രണ്ടു തവണ കൂടി പരീക്ഷയെഴുതാൻ അവസരമുണ്ടായിരിക്കും. ഇതിൽ ഏതു പരീക്ഷയ്ക്കാണോ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അതാവും നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്വീകരിക്കുക.

ADVERTISEMENT

പൊതു പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക വിവിധ കേന്ദ്ര സർക്കാർ ഏജൻസികൾക്കും നൽകും. സംസ്ഥാന സർക്കാരുകൾ നടത്തുന്ന പരീക്ഷയിൽ എന്തെങ്കിലും ആരോപണം ഉണ്ടാവുകയോ സർക്കാർ സർവീസിലേക്കുള്ള പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ ഈ പട്ടികയിൽനിന്ന് സംസ്ഥാനങ്ങൾക്കു മാത്രമായി പ്രത്യേകം തിരിച്ചുകൊണ്ടുള്ള പട്ടിക നൽകാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.

English Summary: Common test for Central government jobs