പാലക്കാട് ∙ ആശയങ്ങൾ ഉൽപന്നങ്ങളാക്കാനും വിപണി കണ്ടെത്താനും സ്റ്റാർട്ടപ്പ് സംരംഭകരെ സഹായിക്കാൻ പാലക്കാട് ഐഐടിയിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ടെക്നേ‍ാളജി ഇന്നവേഷൻ | Palakkad IIT | Technology Innovation Hub | Ministry of Science and Technology | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ആശയങ്ങൾ ഉൽപന്നങ്ങളാക്കാനും വിപണി കണ്ടെത്താനും സ്റ്റാർട്ടപ്പ് സംരംഭകരെ സഹായിക്കാൻ പാലക്കാട് ഐഐടിയിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ടെക്നേ‍ാളജി ഇന്നവേഷൻ ഹബ് അനുവദിച്ചു. ലാബിൽനിന്നു വിപണിയിലേക്ക് എന്ന ലക്ഷ്യത്തേ‍ാടെയുള്ള ഹബ് കേ‍ാവിഡാനന്തര കാലത്തിലേക്കുള്ള മികച്ച ആശയങ്ങൾ പ്രയേ‍ാഗത്തിലെത്തിക്കാന്‍ അവസരമെ‍ാരുക്കുമെന്നാണു പ്രതീക്ഷ.

റേ‍ാബേ‍ാട്ടിക്സ്, മെഷീൻ ലേണിങ്, നെറ്റ് വർക്സ്, എംബഡഡ് സിസ്റ്റം, കംപ്യൂട്ടർ വിഷൻ, കൃഷി, ആരേ‍ാഗ്യം, ഗതാഗതം, ആശയവിനിമയ സംവിധാനം എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പ് ആശയങ്ങൾക്കാണു ദേശീയ ഇന്റർ ഡിസിപ്ലിനറി സൈബർ–ഫിസിക്കൽ മിഷന്റെ ഭാഗമായുള്ള പദ്ധതിയിൽ അവസരം ലഭിക്കുക. എൻജിനീയറിങ് കേ‍ാളജുകൾ, കോളജുകൾ, വിദ്യാലയങ്ങൾ മറ്റു സ്ഥാപനങ്ങളിലെയും സ്റ്റാർട്ടപ്പ് ആശയങ്ങൾ ഉൽപന്നങ്ങളാക്കാനും അവയ്ക്കു വിപണി കണ്ടെത്താനും സംരംഭകർക്ക് ഇപ്പേ‍ാൾ കൃത്യമായ മാർഗനിർദേശവും സാങ്കേതിക, ഗവേഷണ സഹായവും ലഭിക്കാത്ത സ്ഥിതിയുണ്ട്.

ADVERTISEMENT

മുംബൈ, കാൻപുർ ഐഐടികളുടെ പങ്കാളിത്തത്തേ‍ാടെയുള്ള സംസ്ഥാന തല ഹബിന്റെ ആദ്യഘട്ടത്തിനു മന്ത്രാലയം 100 കേ‍ാടി രൂപ അനുവദിച്ചു. മികച്ച സ്വകാര്യ കമ്പനികളും. മേഖലയിലെ മറ്റു ദേശീയ സ്ഥാപനങ്ങളും ഗവേഷണ ഏജൻസികളും ഇതിന്റെ ഭാഗമാകും. ഹബിൽ എംടെക് കേ‍ാഴ്സ് ആരംഭിക്കുമെന്നു ഐഐടി ഡയറക്ടർ പ്രഫ. പി.ബി. സുനിൽ കുമാർ പറഞ്ഞു. ഐഐടിയുടെ കീഴിൽ കമ്പനി മാതൃകയിൽ ആരംഭിക്കുന്ന സ്ഥാപനം മുഖേനെയാണു തുടർനടപടികൾ.

സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ, സ്കേ‍ാളർഷിപ്പുകൾ, ഗവേഷണം എന്നിവക്കു പ്രത്യേക വിഭാഗങ്ങളുണ്ടാകും. മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി വിദ്യാർഥികൾക്കാണു സ്കേ‍ാളർഷിപ്പ് ലഭ്യമാക്കുക. മികച്ച തെ‍ാഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശ്യമുണ്ട്. ഹബിനെക്കുറിച്ചുള്ള വിവരങ്ങളും പ്രവർത്തന രീതികളും ലഭ്യമാക്കാൻ താമസിയാതെ വെബ്സൈറ്റ് ആരംഭിക്കും. അടുത്ത വർഷത്തേ‍ാടെ ഹബിനുള്ള നടപടികൾ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. സ്ഥാപനത്തിലെ യുവ ഗവേഷകരുടെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.

ADVERTISEMENT

English Summary: Technology Innovation Hub in Palakkad IIT