ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാൻ സാധിച്ചില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള..Trivandrum Airport, Manorama News

ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാൻ സാധിച്ചില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള..Trivandrum Airport, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാൻ സാധിച്ചില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള സ്വകാര്യവൽക്കരണത്തിന് എതിരെ സംസ്ഥാന സർക്കാർ വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണു വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

മംഗളൂരു, അഹമ്മദാബാദ്, ലക്നൗ, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നൽകുന്നതിന് 2018ൽ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നതായി കേന്ദ്രമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു. എന്നാല്‍ ഇതിൽനിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തി പരിചയമുള്ളതിനാൽ കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കേരളം 2018ൽ നിർദേശങ്ങളും സമർപ്പിച്ചു.

ADVERTISEMENT

വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന കേരളത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. കെഎസ്ഐഡിസിയുടെ ബിഡ്ഡിന്റെ 10 ശതമാനം പരിധിക്കുള്ളില്‍ വന്നാല്‍ അവര്‍ക്ക് നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ കെഎസ്ഐഡിസിയും ലേലം വിജയിച്ചവരും തമ്മില്‍ 19.64 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. ഒരു യാത്രക്കാരന് 135 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് കേരളം മുന്നോട്ടുവച്ചത്. എന്നാല്‍ ലേലം വിജയിച്ചയാള്‍ 168 രൂപ വാഗ്ദാനം ചെയ്തു. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിട്ടും കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന്റെ വിവരണങ്ങൾ വസ്തുതകളുമായി യോജിക്കുന്നതല്ല. കേന്ദ്ര തീരുമാനത്തിനെതിരെ പ്രചരണം തുടങ്ങിയ സാഹചര്യത്തിലാണു വിശദീകരണം അറിയിക്കുന്നതെന്നും ഹർദീപ് സിങ് പുരി ട്വിറ്ററിൽ വ്യക്തമാക്കി.

ADVERTISEMENT

English Summary: Kerala govt did not qualify in Thiruvananthapuram airport's bidding process: Hardeep Singh Puri