പാരിസ്∙ 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫിസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി വിവാദമായ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്ദോ. ‘ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല’....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫിസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി വിവാദമായ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്ദോ. ‘ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്നു പുതിയ പതിപ്പിൽ വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ട് വാരികയുടെ ഡയറക്ടർ എഴുതി.

അഞ്ച് വർഷം മുൻപു നടന്ന ഭീകരാക്രമണത്തിൽ ഫ്രാൻസിലെ ഏറ്റവും പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികൾ രക്ഷപെടുന്നതിനിടെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ADVERTISEMENT

ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കുകയാണ്. ഇതിനുമുന്നോടിയായാണ് വിവാദ കാർട്ടൂണുകൾ വാരിക പുനഃപ്രസിദ്ധീകരിച്ചത്. 2005ൽ പ്രവാചകനെക്കുറിച്ച് ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ 2006 ഫെബ്രുവരിയിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ മുതലാണ് ഷാർലി എബ്ദോ വിവാദത്തിലായത്. ഈ കാർട്ടൂണ്‍ ഉൾപ്പെടെ 12ലധികം വിവാദ കാർട്ടൂണുകൾ ഷാർലി എബ്ദോ പുതിയ പതിപ്പിൽ പ്രസദ്ധീകരിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാർട്ടൂണിസ്റ്റായ കാബുവിന്റെ പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ ആണ് മധ്യത്തിൽ. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വാരിക അവകാശപ്പെട്ടു. ആക്രമണത്തിനു ശേഷം പ്രവാചകനെക്കുറിച്ചുള്ള പുതിയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ കാരണമില്ലാത്തതിനാലാണ് ചെയ്യാതിരുന്നത്. ഇപ്പോൾ അതിനുള്ള സമയമായെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

English Summary: "We Will Never Give Up": Charlie Hebdo Says Republishing Prophet Cartoon