ഓഗസ്റ്റ് 28 ന് ഇരുളിന്റെ മറവിലാണ് കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തുനിൽപായിരുന്നു. വാശിക്കാരനായ കുട്ടിയെപ്പോലെ ... Special Frontier Force, SFF, Vikas Battalion, India China, Ladhakh Border, Malayala Manorama, Manorama Online, Manorama News

ഓഗസ്റ്റ് 28 ന് ഇരുളിന്റെ മറവിലാണ് കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തുനിൽപായിരുന്നു. വാശിക്കാരനായ കുട്ടിയെപ്പോലെ ... Special Frontier Force, SFF, Vikas Battalion, India China, Ladhakh Border, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 28 ന് ഇരുളിന്റെ മറവിലാണ് കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തുനിൽപായിരുന്നു. വാശിക്കാരനായ കുട്ടിയെപ്പോലെ ... Special Frontier Force, SFF, Vikas Battalion, India China, Ladhakh Border, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 28 ന് ഇരുളിന്റെ മറവിലാണ് കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തുനിൽപായിരുന്നു. വാശിക്കാരനായ കുട്ടിയെപ്പോലെ പിറ്റേന്നും ചൈനീസ് സൈനികർ വന്നു. തിരിച്ചടി ശക്തമായിരുന്നു. ഇന്ത്യൻ സൈന്യം കടന്നുകയറ്റക്കാരെ തുരത്തിയെന്നു മാത്രമല്ല, യഥാർഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകൾ തിരിച്ചു പിടിക്കുകയും ചെയ്തു. ഈ ദൗത്യത്തിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം പങ്കെടുത്തത് വികാസ് ബറ്റാലിയൻ എന്നും വിളിക്കപ്പെടുന്ന സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് (എസ്എഫ്എഫ്) ആണ്; ഇന്ത്യയുടെ ഏറ്റവും ‘നിഗൂഢമായ’ സേനാവിഭാഗമെന്ന വിശേഷണമുള്ള പോരാളികൾ.

എന്താണ് വികാസ് ബറ്റാലിയൻ?

ADVERTISEMENT

1962 ലെ ഇന്ത്യ – ചൈന യുദ്ധത്തെത്തുടർന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബർ 14ന് ചൈനീസ് സേന അതിർത്തി കടന്നു മുന്നേറുമ്പോഴാണ് (ഔദ്യോഗികമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് 1962 നവംബർ 21നാണ്) നെഹ്റുവിന്റെ നേതൃത്വത്തിൽ ഇങ്ങനൊരു സേനാ വിഭാഗത്തെ രൂപപ്പെടുത്തുന്നത്.

1959 ൽ ദലൈ ലാമയ്ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റൻ അഭയാർഥികളിൽപെട്ട ഖാംപ സമുദായക്കാരെ ഉൾപ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. യുഎസ്എയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെന്‍ട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) ആദ്യകാലത്ത് ഈ സൈനികർക്കു പരിശീലനം നൽകിയിരുന്നെങ്കിലും പിന്നീട് യുഎസും ചൈനയുമായി അടുത്തപ്പോൾ പിന്മാറിയിരുന്നു. ഇന്ന് ഗൂർഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്.

എസ്റ്റാബ്ലിഷ്മെന്റ് 22 എന്ന പേരിലും എസ്എഫ്എഫ് അറിയപ്പെട്ടിരുന്നു. അന്ന് സേനാ വിഭാഗത്തിന്റെ തലവനായിരുന്ന മേജർ ജനറൽ സുജൻ സിങ് ഉഡാൻ 22 മൗണ്ടൻ റെജിമെന്റിന്റെ കമാൻഡർ ആയിരുന്നു. അദ്ദേഹമാണ് പുതിയ സംഘത്തെ എസ്റ്റാബ്ലിഷ്മെന്റ് 22 എന്ന പേരിൽ വിശേഷിപ്പിക്കാൻ തുടങ്ങിയത്. പിന്നാലെ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് എന്നു പുനർനാമകരണം ചെയ്തു. മേജർ ജനറലിന്റെ റാങ്കിൽ വരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ഇന്‍സ്പെക്ടർ ജനറൽ പദവിയിൽ സേനയുടെ മേധാവിയാകുന്നത്. മുൻ സൈനിക മേധാവി ജനറൽ ദൽബീൽ സിങ് സർവീസ് കാലയളവിൽ ഒരിക്കൽ എസ്എഫ്എഫിന്റെ ഐജിയായിരുന്നിട്ടുണ്ട്.

ഇന്ത്യൻ സൈനികർ (ഫയൽ ചിത്രം)

സൈന്യത്തിന്റെ ഭാഗമല്ലാത്ത സേന

ADVERTISEMENT

ഇന്ത്യൻ സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴിൽ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോർട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ ഓപ്പറേഷനൽ കൺട്രോളിനു കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. സൈന്യത്തിലെ റാങ്കുകൾക്കു സമാന പദവിയിലുള്ള റാങ്കുകളാണ് ഈ സേനാവിഭാഗത്തിനുമുള്ളത്. ദൗത്യമെന്തായാലും അതു പൂർത്തിയാക്കാനുള്ള ശേഷിയും പരിശീലനമികവുമാണ് ഈ സേനയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ യുഎസിന്റെ നേവി സീൽസുമായി ഇവരെ താരതമ്യം ചെയ്യാറുണ്ട്. വനിതാ സൈനികരും എസ്എഫ്എഫിന്റെ ഭാഗമാണ്.

മലമ്പ്രദേശത്തും കൊടുമുടികളിലും യുദ്ധം ചെയ്യാൻ പ്രത്യേക പരിശീലനം നേടിയ സേനയാണ് എസ്എഫ്എഫ് എന്ന് ടിബറ്റൻ കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഉപദേഷ്ടാവായിരുന്ന അമിതാഭ് മാത്തൂരിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘എസ്എഫ്എഫിനെ വിന്യസിച്ചെങ്കിൽ, ഞാനൊരിക്കലും അദ്ഭുതപ്പെടില്ല. ഉയർന്ന പ്രതലങ്ങളിൽ പോരാടാൻ അവർക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.’ – അദ്ദേഹം പറയുന്നു.

കാർഗിലിൽ നിർണായകം, ഓപ്പറേഷൻ ബ്ലൂസ്റ്റാറിലും

1971ലെ ബംഗ്ലദേശ് യുദ്ധം മുതൽ ഇക്കഴിഞ്ഞ ദിവസത്തെ ചൈനീസ് അധിനവേശത്തെ ചെറുത്ത് മേൽക്കൈ നേടുന്നതിൽവരെ എസ്എഫ്എഫിനു നിർണായക പങ്കുണ്ട്. പഞ്ചാബിലെ സുവർണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂസ്റ്റാറിലും എസ്എഫ്എഫിന്റെ പങ്ക് പ്രാധാന്യമേറിയതായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി പ്രശ്നങ്ങളിൽ എസ്എഫ്എഫിനെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ വിവരങ്ങളെല്ലാം ക്ലാസിഫൈഡ് ചെയ്തിരിക്കുന്നതിനാൽ പുറത്തുവന്നിട്ടില്ല.

ലേയിലെ മലനിരകളിലൂടെ പോകുന്ന ഇന്ത്യൻ സൈനിക വാഹനങ്ങൾ.
ADVERTISEMENT

1971ലെ യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാന്റെ (ഇന്നത്തെ ബംഗ്ലദേശ്) ഭാഗമായിരുന്ന ചിറ്റഗോങ് കുന്നുകൾ കേന്ദ്രമാക്കി എസ്എഫ്എഫ് മെനഞ്ഞ യുദ്ധതന്ത്രങ്ങളാണ് പാക്ക് സൈന്യത്തെ ബലഹീനരാക്കി ഇന്ത്യൻ സൈന്യത്തിന് മുന്നോട്ടുകുതിക്കാൻ പ്രാപ്തി നൽകിയത്. വ്യോമമാർഗം ശത്രുവിന്റെ സൈന്യനിരയുടെ പിന്നിലെത്തിയ സേനാംഗങ്ങൾ പാക്ക് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ തകർത്തു. ബർമയിലേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ട പാക്ക് സൈന്യത്തിന്റെ തന്ത്രത്തെ എസ്എഫ്എഫിന്റെ ചടുലനീക്കം ഇല്ലാതാക്കി. ഗറില്ലാ യുദ്ധം നടത്തിയ സംഘം പാക്കിസ്ഥാന്റെ പ്രധാന സൈനിക സംവിധാനത്തെയും ലൊജിസ്റ്റിക്സ്, സപ്ലൈ സംവിധാനങ്ങളെയും തകർത്താണ് മേൽക്കൈ നേടിയതെന്ന് ഒരു നിരീക്ഷക സംഘടനയെ ഉദ്ധരിച്ച് ദ് വീക്ക് മാസിക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) ആശീർവാദത്തോടെയാണ് എസ്എഫ്എഫ് ബംഗ്ലദേശ് യുദ്ധത്തിനിറങ്ങിയത്. അന്ന് 3000 ലേറെ എസ്എഫ്എഫ് സൈനികർ പങ്കെടുത്തുവെന്നാണ് വിവരം.

ഇന്ത്യൻ സൈനികർ (ഫയൽ ചിത്രം)

വാർത്തകളിൽ അപൂർവം

അത്രയും നിഗൂഢമായി പ്രവർത്തിക്കുന്ന സംഘമായതിനാൽ ഒരു വിവരവും പുറത്തുവരാതിരിക്കാൻ ഭരണകൂടം ശ്രദ്ധിച്ചിരുന്നു. എന്നാൽ 1965ലെ ഒരു സംഭവം വർഷങ്ങൾക്കുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എസ്എഫ്എഫ് വാർത്തകളിൽ ഇടംപിടിച്ചു. 1965ൽ സിഐഎയുമായി ചേർന്ന്, ഇപ്പോൾ ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയിൽപെട്ട നന്ദാദേവി കുന്നുകളിൽ ചൈനയുടെ അണ്വായുധ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ ഒരു ആണവോർജ ഉപകരണം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ദൗത്യം ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാര്യം 1978 ലാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് വിഷയത്തിൽ മറുപടി പറയേണ്ടി വന്നിരുന്നു.

അതിർത്തിയിൽ മൈൻ പൊട്ടി എസ്എഫ്എഫിലെ ടിബറ്റൻ സൈനികനു വീരമൃത്യു സംഭവിച്ചതോടെയാണ് ഇപ്പോൾ സേന വാർത്തകളിലെത്തുന്നത്. ടെൻസിൻ ന്യിമ (53) ആണ് മരിച്ചത്. മറ്റൊരു കമാൻഡോയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

English Summary: The Special Frontier Force: Tibetan refugees, once trained with US help