ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ലണ്ടൻ–കൊച്ചി, കൊച്ചി–ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച | London-Kochi flight service | London | Kochi | flight service | flight | Manorama Online

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ലണ്ടൻ–കൊച്ചി, കൊച്ചി–ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച | London-Kochi flight service | London | Kochi | flight service | flight | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ലണ്ടൻ–കൊച്ചി, കൊച്ചി–ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച | London-Kochi flight service | London | Kochi | flight service | flight | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ലണ്ടൻ–കൊച്ചി, കൊച്ചി–ലണ്ടൻ  പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച സർവീസ് ഈ മാസം 26 വരെ തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ഇപ്പോൾ ഒക്ടോബർ 24 വരെ നീട്ടിയിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. 10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. ഇത് വിജയകരമായാൽ ഭാവിയിൽ സ്ഥിരമായി ലണ്ടൻ- കൊച്ചി ഡയറക്ട് വിമാനസർവീസ് എന്ന ആശയം പ്രാവർത്തികമായേക്കും.

ADVERTISEMENT

കേരളത്തിൽ 4 രാജ്യാന്തര വിമാനത്താവളങ്ങൾ ഉണ്ടായിട്ടും ഇതുവരെ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ നേരിട്ട് സർവീസ് ഇല്ലാതിരുന്നത് പോരായ്മയായിരുന്നു. ബ്രിട്ടനിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെത്തുന്നത്. 15 മണിക്കൂറിലേറെ സമയമെടുത്ത് ഗൾഫ് വഴി യാത്രചെയ്ത് എത്തിയിരുന്ന ഇവർക്ക് യാത്രാസമയം 10 മണിക്കൂറിൽ താഴെയായി കുറയ്ക്കാൻ കൊച്ചി- ലണ്ടൻ ഡയറക്ട് സർവീസ് സഹായിക്കും.

എയർ ഇന്ത്യയ്ക്ക് ലാൻഡിങ് ഫീസ്, പാർക്കിങ് ഫീസ് എന്നീ ഇനങ്ങളിൽ 1.75 ലക്ഷത്തോളം രൂപ ഒഴിവാക്കിക്കൊടുത്താണ് നെടുമ്പാശേരിയിൽനിന്നും ലണ്ടൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതിനു പുറമെ കാബിൻ ക്രൂവിന്റെ കൊച്ചിയിലെ താമസത്തിനും കാർഗോ സർവീസിനും ഒട്ടേറെ ഇളവുകൾ എയർപോർട്ട് അധികൃതർ അനുവദിച്ചിട്ടുണ്ട്. 

ADVERTISEMENT

കോവിഡിനു മുൻപ് നെടുമ്പാശേരിയിൽനിന്നും പ്രതിദിനം 30,000 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. ഇതിൽ 15,000 പേർ വിദേശ യാത്രക്കാരാണ്. കൊച്ചിയിൽനിന്നുള്ള പ്രതിദിന യാത്രക്കാരിൽ 1500 പേർ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നവരാണ്. ഇവർ അനുഭവിച്ച ട്രാൻസിറ്റ് ദുരിതങ്ങൾക്കാണ് ഡയറക്ട് സർവീസ് അറുതി വരുത്തുന്നത്. ബ്രിട്ടിഷ് എയർവേസ്, ലുഫ്താൻസ തുടങ്ങിയ വിമാനക്കമ്പനികളുമായും സിയാൽ അധികൃതർ ചർച്ച നടത്തുന്നുണ്ട്.

എയർ ഇന്ത്യയ്ക്ക് അനുവദിച്ച ലാൻഡിങ് ഫീസ് ഇളവ് ഉൾപ്പെടെയുള്ളവ അവർക്കും അനുവദിക്കാൻ കമ്പനി തയാറാണ്. എയർ ഇന്ത്യയുടെ ലണ്ടൻ സർവീസ് വിജയപ്രദമായാൽ മറ്റു വിമാനക്കമ്പനികളും ഇതേ പാത പിന്തുടരാം. ലണ്ടനു പുറമേ മറ്റു യൂറോപ്യൻ നഗരങ്ങളിലേക്കും ഡയറക്ട് സർവീസ് തുടങ്ങാം. കൊച്ചിയിൽനിന്നും ലണ്ടൻ വഴിയോ ഫ്രാങ്ക്ഫർട്ട് വഴിയോ അമേരിക്കയിലേക്ക് വിമാനം വരാം. ഇങ്ങനെ അനന്തമായ സാധ്യതകൾക്കാണ് ആകാശത്ത് വഴികൾ തുറക്കുന്നത്.

ADVERTISEMENT

രണ്ടാഴ്ചയ്ക്കുള്ളിൽ പറന്നത് 800 പേർ 

ബിസിനസ്, ടൂറിസം രംഗത്തിന് അനന്തമായ സാധ്യതകൾ തുറക്കുന്ന ലണ്ടൻ–കൊച്ചി ആകാശയാത്രയ്ക്ക് ആദ്യത്തെ രണ്ടാഴ്ച ലഭിച്ച പ്രതികരണം അദ്ഭുതാവഹമായിരുന്നു. കോവിഡ് കാലമായിരുന്നിട്ടും രണ്ടാഴ്ചകൊണ്ട് ഈ റൂട്ടിൽ പറന്നത് 800 ഓളം യാത്രക്കാരാണ്. ബോയിങ് 787 വിമാനത്തിൽ ആദ്യത്തെ സർവീസിൽ കൊച്ചിയിലേക്ക് പറന്നത് 128 യാത്രക്കാരാണ്. ലണ്ടനിലേക്കു പോന്നത് 228 പേരും. രണ്ടാമത്തെ സർവീസിലും 228 പേർ വന്നു.187 പേർ കൊച്ചിയിലേക്കു പോയി.

ഇതിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തവരും നിരവധിയാണ്. ലോക്ഡൗൺ ആരംഭിച്ചതു മുതൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച ബ്രിട്ടിഷ് മലയാളികൾക്കും അവധിക്കും മറ്റുമായി നാട്ടിൽപോയി മടങ്ങിയെത്താൻ കഴിയാത്തവർക്കുമാണ് ഡയറക്ട് വിമാനങ്ങൾ ഇപ്പോൾ വലിയ അനുഗ്രഹമായിരിക്കുന്നത്. ബ്രിട്ടനിൽ നഴ്സിങ് ജോലിക്ക് സെലക്‌ഷൻ ലഭിക്കുകയും ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്ത നിരവധി നഴ്സുമാർക്കും ഇത് ലൈഫ് ലൈനായി.

കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് മാസ്കും ഷീൽഡും ധരിപ്പിച്ചാണ് ഈ വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നത്. മൂന്നു സീറ്റുകളുടെ നിരയിൽ നടുക്കിരിക്കുന്ന യാത്രക്കാർക്ക് കൂടുതൽ രക്ഷാകവചങ്ങൾ നൽകും. യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ബ്രിട്ടനിൽ കോവിഡ് പരിശോധന ഇപ്പോൾ വളരെ എളുപ്പമായതിനാൽ യാത്രക്കാർ പലരും ഇതിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതുന്നുണ്ട്. യാത്രചെയ്യുന്നവർക്ക് ഇരു രാജ്യങ്ങളിലും 14 ദിവസത്തെ ക്വാറന്റീൻ നിയമങ്ങൾ ബാധകമാണ്. നാട്ടിൽനിന്നും വരുന്നവർ gov.uk എന്ന വെബ്സൈറ്റിൽ നിന്നും പാസഞ്ചർ ലൊക്കേറ്റർ ഫോം ഡൗൺലോഡ് ചെയ്ത് കൈയിൽ കരുതണം. 

കൊച്ചിയിലും ലണ്ടനിലും ഇതു പരിശോധിച്ച് രേഖപ്പെടുത്തും. ഓരോരുത്തരുടെയും സീറ്റിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമുള്ള കിറ്റുകളും 250 മില്ലിയുടെ അഞ്ചുകുപ്പി വെള്ളവും ഒരു ജ്യൂസും ഉണ്ടാകും. കേക്കും ജ്യൂസും ചെറിയൊരു പപ്സും അടങ്ങുന്നതാണ് പ്രഭാതഭക്ഷണക്കിറ്റ്. ഉച്ചഭക്ഷണത്തിന് വെജിറ്റബിൾ സാൻവിച്ചും തൈരും കപ്കേക്കും ചോക്ലേറ്റും അടങ്ങുന്ന കിറ്റ്. വെള്ളം ചോദിച്ചാൽ വീണ്ടും ലഭിക്കുമെങ്കിലും ആനന്ദലബ്ധിക്കുള്ള മറ്റു പാനീയങ്ങൾ ഒന്നും ലഭ്യമല്ല. ഫുൾ പിപിഇ കിറ്റുകൾ ധരിച്ച എയർഹോസ്റ്റസുമാർ സേവനത്തിന് ഉണ്ടെങ്കിലും ഇവരുടെ സർവീസുകളും പരിമിതമാണ്.

English Summary: London-Kochi flight service extended till October 24