ചെറുപ്പത്തിൽ അനുഭവിച്ച ലൈംഗിക പീഡനം വളർച്ചയുടെ ഓരോ ഘട്ടത്തെയും ബാധിച്ച ഒരു പെൺകുട്ടി. അന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയത് തന്നെ മുതിർന്നപ്പോൾ. ഇന്ന് സമാനമായ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് വെളിച്ചമായി അവർ. ഹ്യൂമൻസ് ഓഫ് ബോംബെയിൽ യുവതി പങ്കുവച്ച....| Sexual Harrasment | Manorama News

ചെറുപ്പത്തിൽ അനുഭവിച്ച ലൈംഗിക പീഡനം വളർച്ചയുടെ ഓരോ ഘട്ടത്തെയും ബാധിച്ച ഒരു പെൺകുട്ടി. അന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയത് തന്നെ മുതിർന്നപ്പോൾ. ഇന്ന് സമാനമായ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് വെളിച്ചമായി അവർ. ഹ്യൂമൻസ് ഓഫ് ബോംബെയിൽ യുവതി പങ്കുവച്ച....| Sexual Harrasment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പത്തിൽ അനുഭവിച്ച ലൈംഗിക പീഡനം വളർച്ചയുടെ ഓരോ ഘട്ടത്തെയും ബാധിച്ച ഒരു പെൺകുട്ടി. അന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയത് തന്നെ മുതിർന്നപ്പോൾ. ഇന്ന് സമാനമായ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് വെളിച്ചമായി അവർ. ഹ്യൂമൻസ് ഓഫ് ബോംബെയിൽ യുവതി പങ്കുവച്ച....| Sexual Harrasment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പത്തിൽ അനുഭവിച്ച ലൈംഗിക പീഡനം വളർച്ചയുടെ ഓരോ ഘട്ടത്തെയും ബാധിച്ച ഒരു പെൺകുട്ടി. അന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയത് തന്നെ മുതിർന്നപ്പോൾ. ഇന്ന് സമാനമായ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് വെളിച്ചമായി അവർ. ഹ്യൂമൻസ് ഓഫ് ബോംബെയിൽ യുവതി പങ്കുവച്ച കുറിപ്പാണ് ഏവർക്കും പ്രചോദനമാകുന്നത്.

കുറിപ്പ് വായിക്കാം:

ADVERTISEMENT

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ അച്ഛന്റെ സുഹൃത്ത് എപ്പോഴും വീട്ടിൽ വരുമായിരുന്നു. അച്ഛനൊപ്പം ചെസ് കളിക്കാനാണ് വരുന്നത്. അച്ഛൻ വീട്ടിലെത്താൻ വൈകുന്ന ദിവസം അയാൾ പുറത്ത് കാത്ത് നിൽക്കും. അമ്മ അയാൾക്ക് ചായ നൽകും. അപ്പോഴാണ് അത് സംഭവിച്ചിരുന്നത്. അയാൾ എന്റെ പാന്റിനുള്ളിൽ കൈകടത്തും. അയാളുടെ സ്വകാര്യ ഭാഗങ്ങളിൽ എന്നെക്കൊണ്ടും സ്പർശിപ്പിക്കും. എന്നെ അത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും അത് ഒരു ഗെയിം ആണെന്നാണ് ഞാൻ കരുതിയിരുന്നത്. 

ഈ സമയത്താണ് ഞാൻ ഒരു ബന്ധുവിന്റെ വീട് സന്ദർശിക്കാനായി പോയത്. പക്ഷേ എനിക്ക് പരീക്ഷ ഉള്ളതിനാൽ വീട്ടിലേക്ക് വേഗം തിരികെ വരണമായിരുന്നു. അന്ന് അമ്മ എന്നെ കൂട്ടാനായി അയാളെ അയച്ചു. വീട്ടിലേക്ക് തിരികെ വരുന്ന വഴിക്ക് വീണ്ടും അത് ആവർത്തിച്ചു. അന്ന് ഞാൻ അമ്മയോട് ഇനി ഒരിക്കലും എന്നെ കൂട്ടാനായി അയാളെ അയയ്ക്കരുതെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ കൃത്യമായി എനിക്ക് പറഞ്ഞ് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അയാൾ എന്നെ അസ്വസ്ഥനാക്കുന്നുവെന്ന് ബോധ്യപ്പെടുത്തി. എന്നാൽ അതിനു ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല. 

ADVERTISEMENT

വർഷങ്ങൾക്കു ശേഷം അതിനെക്കുറിച്ച് അച്ഛനമ്മമാരോട് ചോദിച്ചപ്പോൾ എനിക്ക് അന്ന് കൃതയമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അയാൾ എന്നെ അസ്വസ്ഥയാക്കിയെന്നത് അവർക്കു മനസ്സിലായി എന്നാണ് പറഞ്ഞത്. ഞാൻ പതിനൊന്നാം ക്ലാസിൽ എത്തിയപ്പോഴാണ് ഞാൻ എന്താണ് നേരിട്ടത് എന്നതിന്റെ ഗൗരവം ഉൾക്കൊണ്ടത്. ഞാൻ ലൈംഗിക വേട്ടക്കാരെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് അവർ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നത് എന്ന് അന്വേഷിച്ചു. ഇതിൽ നിന്നും അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. എന്നാൽ അദ്ദേഹം എന്നെ ഉപദ്രവിച്ചതിന്റെ ഒരു ന്യായീകരണവും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. മാനസികമായി അന്ന് ഞാൻ തകർന്നു.

അതോടെ ഒന്നും തീർന്നില്ല. കോളജിൽ ആദ്യ വർഷം പഠിക്കുന്ന സമയത്ത് ഞാനും എന്റെ സുഹൃത്തുംകൂടി വഴിയിൽ തെരുവു നായയ്ക്കു ഭക്ഷണം നൽകുകയായിരുന്നു. അന്ന് എന്റെ പിന്നിൽ നിന്ന് ഒരാൾ സ്വയംഭോഗം ചെയ്യുന്നത്ത് കണ്ടു. പേടിച്ച് ഞങ്ങൾ ക്യാംപസിലേക്ക് ഓടി. അയാൾ പിന്നാലെ ഓടി. അടുത്ത ദവസം തന്നെ വീട്ടിലേക്ക് തിരികെ എത്താൻ തീരുമാനിച്ചു. അതിനു മുമ്പ് അയാൾക്കെതിരെ പരാതി നൽകി. എന്നാൽ അയാളുടെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ടാണ് പൊലീസ് പെരുമാറിയത്. അയാൾ മാനസികമായി സുഖമില്ലാതത്തയാളാണെങ്കിലോ എന്നാണ് ചോദിച്ചത്.

ADVERTISEMENT

ഒരു മനശാസ്ത്രജ്ഞനെ കണ്ടെത്താൻ എന്റെ മാതാപിതാക്കൾ എന്നെ സഹായിച്ചു. എനിക്ക് വിഷാദവും പിടിഎസ്ഡിയും കണ്ടെത്തി. ഒരു ദിവസം 2-3 തവണ ഭ്രാന്തുപിടിക്കാൻ തുടങ്ങി. ഞാൻ മരുന്ന് കഴിച്ചു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ എന്റെ മാതാപിതാക്കൾ ശരിക്കും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. എന്റെ മാനസികാരോഗ്യം ഇടിഞ്ഞു; ഞാൻ എന്റെ മരുന്നുകൾ അമിതമായി കഴിക്കുകയും മൂന്ന് ദിവസം ഐസിയുവിൽ കഴിയുകയും ചെയ്തു.

അങ്ങനെ കുറച്ച് ഭേദമായി. പക്ഷേ എന്റെ മാതാപിതാക്കൾ എന്റെ കൂടെ നിന്നു. എന്നെ തിരിച്ചുപിടിക്കാൻ സഹായിക്കാനായി അവർ എന്നെ ജയ്പുരിലേക്കു കൊണ്ടുപോയി. പിന്നീട് എനിക്ക് കോളജിനായി നോയിഡയിലേക്ക് പോകേണ്ടിവന്നു. ഞാൻ ഹോസ്റ്റലിൽ താമസിച്ചില്ല. 3 മാസം എന്നോടൊപ്പം താമസിക്കാൻ അമ്മ നിർബന്ധിച്ചു.

ലൈംഗികാതിക്രമത്തിനും അതിനുശേഷമുള്ള ആഘാതത്തിനും ഇരയായതിനാൽ, ഇതിനെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനാൽ, ഞാൻ ‘ബ്രേക്ക് ദ സൈലൻസ്’ എന്ന പേരിൽ ഒരു ക്യംപെയ്‌ൻ ആരംഭിക്കുകയും സ്കൂളുകളിലും അനാഥാലയങ്ങളിലും സർവകലാശാലകളിലും പ്രസംഗിക്കുകയും ചെയ്തു. ക്രമേണ, ‘ബ്രേക്ക് ദ സൈലൻസ്' ഒരു എൻ‌ജി‌ഒയായി വളരാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ വരരുത്. ഇത് എന്നിലൂടെ അവസാനിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

English Summary : A woman facebook post on sexual harrasment she faced