കൊല്ലം∙ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പൊതു പ്രവർത്തകനും സ്ത്രീയും അറസ്റ്റിൽ. തൃശൂർ അയ്യന്തോൾ ശ്രേയസ്സിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ... | job fraud | Kollam | Arrest | Manorama Online

കൊല്ലം∙ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പൊതു പ്രവർത്തകനും സ്ത്രീയും അറസ്റ്റിൽ. തൃശൂർ അയ്യന്തോൾ ശ്രേയസ്സിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ... | job fraud | Kollam | Arrest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പൊതു പ്രവർത്തകനും സ്ത്രീയും അറസ്റ്റിൽ. തൃശൂർ അയ്യന്തോൾ ശ്രേയസ്സിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (63) ചവറ പയ്യലക്കാവ് മാണുവേലിൽ കോട്ടയ്ക്കകം സദാനന്ദൻ (55) എന്നിവരാണ് ചവറയിൽ അറസ്റ്റിലായത്. വ്യാജരേഖ ചമച്ച് കെഎംഎംഎൽ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികളിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഓരോ ഉദ്യോഗാർഥികളിൽനിന്നും ലക്ഷങ്ങളാണു ഗീതാ റാണിയും സദാനന്ദനും കൈപ്പറ്റിയത്.

റെയിൽവേയിൽ 11 പേർക്കും കെഎംഎംഎല്ലിൽ 4 പേർക്കും ആണ് ജോലി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. പരാതി നൽകിയവരിൽനിന്നും 55 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഓഫിസർ ലതിക, സിവിൽ പൊലീസ് ഓഫിസർ അനു എന്നിവർ ഉദ്യോഗാർഥികളെന്ന വ്യാജേന തട്ടിപ്പ് സംഘത്തെ സമീപിച്ച് വലയിലാക്കുകയായിരുന്നു. ഹാൾ ടിക്കറ്റ്, നിയമന ഉത്തരവ് എന്നിവ നൽകി വിശ്വാസതയിലെടുക്കുകയാണു പതിവ്.

ADVERTISEMENT

English Summary: Job fraud: two arrested in Kollam