ന്യൂഡൽഹി∙ പ്രധാനമന്ത്രി മയിലുകൾക്കൊപ്പം തിരക്കിലാണെന്നും ജനങ്ങൾക്കു ജീവൻ വേണമെങ്കിൽ സ്വയം നോക്കിക്കോളൂ എന്നും രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയമാണെന്ന്... Rahul Gandhi, Narendra Modi, COVID-19, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രധാനമന്ത്രി മയിലുകൾക്കൊപ്പം തിരക്കിലാണെന്നും ജനങ്ങൾക്കു ജീവൻ വേണമെങ്കിൽ സ്വയം നോക്കിക്കോളൂ എന്നും രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാവിന്റെ പരിഹാസം. ഇന്നു തുടങ്ങിയ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ പശ്ചാത്തത്തിലാണ് രാഹുലിന്റെ വിമർശനം. വിദേശത്തു ചികിൽസയ്ക്കായി പോയ സോണിയ ഗാന്ധിക്കൊപ്പമായതിനാൽ രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല.

‘ഇന്ത്യയിൽ ഈയാഴ്ച കോവിഡ് കേസുകൾ 50 ലക്ഷം കടക്കും. ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷം കവിയും. ഒരൊറ്റ വ്യക്തിയുടെ അഹംഭാവത്തിന്റെ ഫലമായി ഒരു മുന്നൊരുക്കവുമില്ലാതെ നടത്തിയ ലോക്ഡൗണാണ് രാജ്യമാകെ കോവിഡ് വ്യാപിക്കാൻ ഇടയാക്കിയത്. ആത്മനിർഭരത എന്നാണ് മോദി സർക്കാർ പറയുന്നത്. അതിനർഥം, നിങ്ങളുടെ ജീവൻ നിങ്ങൾ തന്നെ നോക്കിക്കോളൂ എന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകൾക്കൊപ്പം സമയം ചെലവിടുന്നതിന്റെ തിരക്കിലാണ്.’ – വയനാട് എംപി കൂടിയായ രാഹുൽ മോദി സർക്കാരിന്റെ ആത്മനിർഭർ മുദ്രാവാക്യത്തെ പരിഹസിക്കുന്നു.

ADVERTISEMENT

കോവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണം കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി മോദി മയിലിനു തീറ്റ കൊടുക്കുന്ന ചിത്രങ്ങൾ പരാമർശിച്ചാണ് രാഹുലിന്റെ സർക്കാർ വിമർശനം. ഔദ്യോഗിക വസതിയിൽ ഒരു മയിലിനു തീറ്റ കൊടുക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ മാസം മോദി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

English Summary: "Save Your Own Life Because PM Busy With Peacock": Rahul Gandhi