കൊച്ചി∙ നയതന്ത്ര ബാഗിജിൽ സ്വർണം കടത്തിയ കേസിൽ കെടി. റമീസിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് റമീസിന് കൊച്ചിയിലെ .... | KT Ramees | Gold Smuggling Case | Manorama News

കൊച്ചി∙ നയതന്ത്ര ബാഗിജിൽ സ്വർണം കടത്തിയ കേസിൽ കെടി. റമീസിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് റമീസിന് കൊച്ചിയിലെ .... | KT Ramees | Gold Smuggling Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര ബാഗിജിൽ സ്വർണം കടത്തിയ കേസിൽ കെടി. റമീസിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് റമീസിന് കൊച്ചിയിലെ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പറ്റില്ല.

കഴിഞ്ഞദിവസം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയിരുന്നു. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ് ചെയ്തത്.  

ADVERTISEMENT

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് അന്‍വറിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് അന്‍വറിനെ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. സ്വപ്ന സുരേഷിനെയും കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ജയില്‍ സൂപ്രണ്ട് നല്‍കുന്ന മെ‍ഡിക്കല്‍ റിപ്പോര്ട്ട് പരഗണിച്ച ശേഷമാകും സ്വപ്നയുടെ കസ്റ്റഡി കാര്യത്തില്‍ തീരുമാനമെടുക്കുക.

English Summary : Gold Smuggling case culprits K T Rameez gets bail