തിരുവനന്തപുരം ∙ കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും അന്വേഷണത്തിനുള്ള പശ്ചാത്തലമില്ലെന്നും കിഫ്ബി സിഇഒ കെ.എം.എബ്രഹാം. കിഫ്ബി 250 കോടി യെസ് ബാങ്കിൽ KIIFB | ED case | KM Abraham | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും അന്വേഷണത്തിനുള്ള പശ്ചാത്തലമില്ലെന്നും കിഫ്ബി സിഇഒ കെ.എം.എബ്രഹാം. കിഫ്ബി 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെതിരെ പരാതി കിട്ടിയെന്നാണു രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അന്വേഷണം തുടങ്ങിയതായി പറഞ്ഞിട്ടില്ല. കിഫ്ബിക്ക് അന്വേഷണം സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടുമില്ല. 

2017 മേയ് മുതൽ കിഫ്ബി സ്വരൂപിച്ച പണം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യബാങ്കിനെയാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഉയര്‍ന്ന റേറ്റിങ് വേണമെന്ന മാനദണ്ഡം കിഫ്ബിയുടെ കമ്മിറ്റി നിശ്ചയിച്ചിരുന്നു. മുന്തിയ റേറ്റിങ് ഉണ്ടായിരുന്ന ബാങ്കായിരുന്നു യെസ് ബാങ്ക്. വിവിധ ഏജൻസികൾ അവർക്കു നല്ല റേറ്റിങ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കിഫ്ബി റേറ്റ് നോക്കി നിക്ഷേപം നടത്തിയത്.

ADVERTISEMENT

കിഫ്ബിയുടെ കൈവശമുള്ള എല്ലാ പണവും ബാങ്കിൽ നിക്ഷേപിക്കുകയല്ല ചെയ്യുന്നത്. മൊത്തം പണത്തിന്റെ നിശ്ചിത ശതമാനമേ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയൂ. ടെൻഡർ വിളിച്ചപ്പോൾ യെസ് ബാങ്ക് ഉയർന്ന നിരക്കു നൽകിയപ്പോഴാണ് 7 തവണ അവിടെ നിക്ഷേപം നടത്തിയത്. 2018 വരെ ബാങ്കിൽ നിക്ഷേപം നടത്തി. 2018ൽ 107 കോടിരൂപയാണ് ഒരു വർഷത്തേക്കു നിക്ഷേപിച്ചത്. 8.03% പലിശയാണ് അവർ നൽകിയത്.

2018 നവംബർ ആയപ്പോൾ യെസ് ബാങ്കിന്റെ റേറ്റ് ക്ഷയിച്ചു തുടങ്ങി. അപ്പോൾതന്നെ കിഫ്ബി യെസ് ബാങ്കുമായുള്ള പണമിടപാട് നിർത്തി. നിക്ഷേപിച്ച തുകയുടെ കാലാവധി കഴിയാൻ കാത്തിരുന്നു. ഓഗസ്റ്റ് 9നു നിക്ഷേപം പലിശയടക്കം പിൻവലിച്ചു മറ്റു ബാങ്കിലേക്കു മാറ്റി. കിഫ്ബി ജാഗ്രതയോടെ നിലപാടെടുത്തതിനാൽ പണം നഷ്ടപ്പെട്ടില്ല. ലാഭമല്ലാതെ ഇടപാടിലൂടെ നഷ്ടം ഉണ്ടായിട്ടില്ലെന്നും കെ.എം.എബ്രഹാം പറഞ്ഞു.

ADVERTISEMENT

English Summary: KIIFB CEO clarifies on ED case