മാനന്തവാടി∙ വയനാട് മാനന്തവാടിയിൽ റിമാൻഡ് പ്രതിയായ ആദിവാസി യുവാവ് ഹൃദയാഘാതം വന്നു മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. വനത്തിൽ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച | Mananthavady | Wayanad | forest officials | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ വയനാട് മാനന്തവാടിയിൽ റിമാൻഡ് പ്രതിയായ ആദിവാസി യുവാവ് ഹൃദയാഘാതം വന്നു മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. വനത്തിൽ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്ന കാട്ടിയേരി കോളനിയിലെ രാജുവാണ് കഴിഞ്ഞ ദിവസം മാനന്തവാടി ജയിലിൽ മരിച്ചത്.

പേര്യ കൊളമതറ വനത്തിൽ സ്വഭാവികമായി ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ചു എന്നായിരുന്നു കേസ്. ഈ മാസം മൂന്നിനാണ് രാജു ഉൾപ്പെടെ ആദിവാസി വിഭാഗത്തിൽപ്പെട്ട മൂന്നു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകവെ ഇവർ ആനകൊമ്പ് മോഷ്ടിച്ചെന്നായിരുന്നു വനംവകുപ്പിന്‍റെ വാദം. റിമാൻഡിലായിരുന്ന രാജു കഴിഞ്ഞ ദിവസമാണ് മരിച്ചത്. മാനന്തവാടി ജയിലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ADVERTISEMENT

മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വനംവകുപ്പ് അധികൃതർക്കെതിരെയാണ് ആരോപണം. അസുഖം വന്ന കാര്യം അറിയിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary: Death of remand accused at Mananthavady