ന്യൂഡൽഹി∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ദുബായ്. ശനിയാഴ്ച മുതൽ മുൻനിശ്ചയിച്ച പ്രകാരം സർവീസ് നടത്താം. കോവിഡ് രോഗിയെ യാത്രചെയ്യാൻ...Air India Express, Dubai

ന്യൂഡൽഹി∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ദുബായ്. ശനിയാഴ്ച മുതൽ മുൻനിശ്ചയിച്ച പ്രകാരം സർവീസ് നടത്താം. കോവിഡ് രോഗിയെ യാത്രചെയ്യാൻ...Air India Express, Dubai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ദുബായ്. ശനിയാഴ്ച മുതൽ മുൻനിശ്ചയിച്ച പ്രകാരം സർവീസ് നടത്താം. കോവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചതിന്റെ പേരിലാണ്, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്കേർപ്പെടുത്തിയത്.

ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതർക്ക് വിശദീകരണം നൽകിയിരുന്നു. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്. ജീവനക്കാർക്ക് ശിക്ഷാ നടപടികൾ ഉറപ്പാക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ADVERTISEMENT

കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടുതവണ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ത്യയിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർ എക്സ്പ്രസ് അധികൃതർക്ക് നോട്ടിസ് അയച്ചത്. വെള്ളിയാഴ്ച മുതൽ ഒക്ടോബർ രണ്ടുവരെ 15 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരൻ കോവിഡ് പോസിറ്റീവ് റിസൾട്ടുമായാണ് യാത്ര ചെയ്തത്.

യാത്രക്കാരന്റെ പേരും പാസ്പോർട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ് റീജണൽ മാനേജർക്ക് നോട്ടിസ് അയച്ചത്. മുൻപ് സമാന സംഭവമുണ്ടായപ്പോൾ ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗിയുടേയും ഒപ്പം യാത്ര ചെയ്തവരുടേയും ചികിത്സാ, ക്വാറന്റീൻ ചെലവുകൾ എയർലൈൻ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിക്കൊപ്പം യാത്ര ചെയ്തവർക്കും കോവിഡ് പോസിറ്റീവായതായാണ് റിപ്പോർട്ട്.

ADVERTISEMENT

English Summary: Air India Express to Continue Dubai Flights as Per Schedule, Airline Takes Action Against Staff