കൊൽക്കത്ത∙അൽ ഖായിദ ഭീകരനെന്ന പേരിൽ കഴിഞ്ഞ ദിവസം മുർഷിദബാദ് ജില്ലയിൽ നിന്നും അറസ്റ്റു ചെയ്ത അബു സുഫിയാന്റെ താമസസ്ഥലത്ത് രഹസ്യ അറ കണ്ടെത്തിയതായി പൊലീസ്. അബു സുഫിയാൻ ഉൾ‌പ്പെടെ ആറു പേരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റു ചെയ്തത്....| Al Qaeda | Bengal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙അൽ ഖായിദ ഭീകരനെന്ന പേരിൽ കഴിഞ്ഞ ദിവസം മുർഷിദാബാദ് ജില്ലയിൽനിന്നും അറസ്റ്റു ചെയ്ത അബു സുഫിയാന്റെ താമസസ്ഥലത്ത് രഹസ്യ അറ കണ്ടെത്തിയതായി പൊലീസ്. അബു സുഫിയാൻ ഉൾ‌പ്പെടെ ആറു പേരെയാണ് കഴിഞ്ഞ ദിവസം മുർഷിദാബാദിൽ എൻഐഎ അറസ്റ്റു ചെയ്തത്. 

10x7 അടി വലിപ്പമുള്ള അറയാണ് മുർഷിദാബാദിലെ റാനിനഗർ പ്രദേശത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും ബൾബുകളും മറ്റും ഒരു മണിക്കൂറോളം നീണ്ടു റെയ്ഡിൽ കണ്ടെടുത്തു. 

ADVERTISEMENT

സെപ്റ്റിക് ടാങ്കിനു വേണ്ടി കുഴിച്ചതാണ് അറയെന്നാണ് സുഫിയാന്റെ ഭാര്യ പറഞ്ഞത്. അന്വേഷണ ഉദ്യോഗസഥർ ചോദിച്ചപ്പോൾ സുഫിയാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. 

അറസ്റ്റു ചെയ്ത ആറു പേരെയും ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗാളിൽനിന്നും കേരളത്തിൽനിന്നും അൽ ഖായിദ ബന്ധത്തിന്റെ പേരിൽ ഒൻപതു പേരെയാണ് എൻഐഎ അറസ്റ്റു ചെയ്തത്. ആറു പേരെ മുർഷിദാബാദിൽനിന്നും മൂന്നു പേരെ എറണാകുളത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്. മുർഷിദാബാദിൽനിന്ന് അറസ്റ്റു ചെയ്ത ആറു പേരെ പ്രത്യേക എൻഐഎ കോടതി റിമാൻഡ് ചെയ്തു.

ADVERTISEMENT

English Summary : Secret Chamber Found At House Of Suspected Al-Qaeda Terrorist: Bengal Police