കാന്‍ബെറ ∙ ഓസ്‌ട്രേലിന്‍ ദ്വീപായ ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടില്‍ കൂട്ടത്തോടെ കുടുങ്ങിയ 270 പൈലറ്റ് തിമിംഗലങ്ങളില്‍ 90 എണ്ണവും ചത്തു. ബാക്കിയുള്ളവയെ | Pilot Whales, Tasmania, Manorama New

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍ബെറ ∙ ഓസ്‌ട്രേലിന്‍ ദ്വീപായ ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടില്‍ കൂട്ടത്തോടെ കുടുങ്ങിയ 270 പൈലറ്റ് തിമിംഗലങ്ങളില്‍ 90 എണ്ണവും ചത്തു. ബാക്കിയുള്ളവയെ രക്ഷിക്കാനുള്ള മറൈന്‍ ബയോളജിസ്റ്റുകളുടെ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേക ഉപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ നിരവധി ബോട്ടുകളില്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

23 അടി നീളവും മുന്നു ടണ്‍ വരെ ഭാരവുമുള്ളവയാണ് ഈ തിമിംഗലങ്ങള്‍. ഇത്തരത്തില്‍ തിമിംഗലങ്ങള്‍ കുടുങ്ങുന്നത് സ്ഥിരമാണെങ്കിലും പത്തു വര്‍ഷത്തിനിടയില്‍ ഇത്രയേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കുടുങ്ങുന്നത് ആദ്യമായിട്ടാണെന്ന് അധികൃതര്‍ പറയുന്നു. 

ടാസ്മാനിയന്‍ തീരത്ത് മണല്‍ത്തിട്ടില്‍ കുടുങ്ങിയ പൈലറ്റ് തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമം.
ADVERTISEMENT

ഒരു നേതാവിനെ പിന്തുടര്‍ന്നു കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങള്‍ എങ്ങനെ തീരത്തേക്ക് ഒഴുകിയെത്തി എന്നതു വ്യക്തമായിട്ടില്ല. ഏറെ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിനു ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് പറയുന്നത്. ടാസ്മാനിയയില്‍ രണ്ടോ മൂന്നു ആഴ്ച കൂടുമ്പോള്‍ ഇത്തരത്തില്‍ തിമിംഗലമോ ഡോള്‍ഫിനോ കുടുങ്ങാറുണ്ട്. എന്നാല്‍ ഇത്രയേറെ എണ്ണം കുടുങ്ങുന്നത് വളരെ അപൂര്‍വമായാണ്.

ആദ്യം 70 എണ്ണം കുടുങ്ങിയെന്നാണ് ആകാശ നിരീക്ഷണത്തില്‍ വിലയിരുത്തിയത്. എന്നാല്‍ പിന്നീടുള്ള പരിശോധനയിലാണ് ഏതാണ്ട് മുന്നൂറിനടുത്തു തിമിംഗലങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞത്. 2009ല്‍ 200 തിമിംഗലങ്ങള്‍ ഇവിടെ തീരത്തു കുടുങ്ങിയിരുന്നു. 2018-ല്‍ ന്യൂസിലന്‍ഡ് തീരത്ത് എത്തിയ 100 പൈലറ്റ് തിമിംഗലങ്ങള്‍ ചത്തിരുന്നു.

ADVERTISEMENT

English Summary: Around 270 whales stranded on sandbar off Australia’s Tasmania