ന്യൂഡൽഹി∙ പ്രതിദിന കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യയ്ക്ക് റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം പേർ (1,01,468) പേർ രാജ്യത്ത് രോഗമുക്തി നേടി. പ്രതിദിന ... Coronavirus Vaccine, Coronavirus Count, Coronavirus Death Toll, Coronavirus Death Rate, Coronavirus disease 2019, COVID-19, Lockdown, Coronavirus Malayalam Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രതിദിന കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യയ്ക്ക് റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം പേർ (1,01,468) പേർ രാജ്യത്ത് രോഗമുക്തി നേടി. പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തിൽ തുടർച്ചയായി നാല് ദിവസമായി വർധന രേഖപ്പെടുത്തുകയാണ്. ഇതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 45 ലക്ഷത്തോളം (44,97,867) അടുത്തു. 80.86% ആണ് രോഗമുക്തി നിരക്ക്.

രോഗമുക്തി നേടിയവരിൽ 79 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, ഒഡീഷ, ഡൽഹി, കേരളം, ബംഗാൾ, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇന്നലെ രോഗമുക്തി നേടിയവരിൽ 32,000 ത്തോളം പേർ മഹാരാഷ്ട്രയിൽനിന്നും പതിനായിരത്തിലധികം പേർ ആന്ധ്രപ്രദേശിൽ നിന്നുമാണ്. ഇതോടെ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഒന്നാമത് എന്ന നേട്ടം ഇന്ത്യ കരസ്ഥമാക്കി.

ADVERTISEMENT

പരിശോധന, രോഗ സാധ്യതയുള്ളവരെ കണ്ടെത്തൽ, ചികിത്സ എന്നിങ്ങനെയുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ പ്രതിരോധ നടപടികളുടെ ഫലമായാണ് ഈ നേട്ടം സ്വന്തമായത്. പുതിയ ആരോഗ്യ, ശാസ്ത്രീയ തെളിവുകൾക്കനുസരിച്ച് സർക്കാരിന്റെ ചികിത്സ പ്രോട്ടോകോളിൽ യഥാസമയം പരിഷ്കരണം വരുത്താറുണ്ട്.

റെഡിംസിവിര്‍, കോണ്‍വാലസെന്റ് പ്ലാസ്മ, ടോസിലിസുമാബ്, ഹൈഫ്‌ളോ ഓക്‌സിജന്‍, നോണ്‍ ഇന്‍വാസീവ് വെന്റിലേഷന്‍, പ്രോണിങ് തുടങ്ങിയവ 'പരീക്ഷണ ചികിത്സാര്‍ഥം' ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. നേരിയ രോഗ ലക്ഷണങ്ങളുള്ള വീടുകളില്‍ കഴിയുന്നവരെ, നിരീക്ഷിക്കാനുള്ള മികച്ച സംവിധാനവും അത്യാവശ്യഘട്ടത്തില്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ആംബുലന്‍സ് സേവനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമാക്കുന്നു.

ADVERTISEMENT

രാജ്യത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ന്യൂഡല്‍ഹി, എയിംസിലെ ഡോക്ടര്‍മാര്‍ 'നാഷണല്‍ ഇ-ഐസിയു' സംവിധാനത്തിലൂടെ നല്‍കി വരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ സെഷന്‍ നടത്തുന്നു. ഇതുവരെ രാജ്യത്തെ 28 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 278 ആശുപത്രികളെ പങ്കെടുപ്പിച്ച് ഇത്തരം 20 ഇ-ഐസിയു സെഷനുകള്‍ നടത്തി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങളെ കേന്ദ്രം നിരന്തരം വീക്ഷിച്ചു വരികയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ പല സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും കേന്ദ്രം നിരന്തരം നിരീക്ഷിച്ചു വരുന്നു. ഇത് രാജ്യത്തെ രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുകയും മരണ നിരക്ക് ക്രമാനുഗതമായി കുറയുന്നതിന് (നിലവില്‍ 1.59%) കാരണമാവുകയും ചെയ്യുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Over 1 lakh recover from Covid in a day