ന്യൂഡൽഹി∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) നിയമ (ഭേദഗതി) ബിൽ 2020, രാജ്യസഭ പാസാക്കി. മാർച്ച് 20ന് ലോക്സഭയിൽ ഇത് പാസാക്കിയിരുന്നു. തിങ്കളാഴ്ചയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. IIIT Amendment Bill, Rajyasabha, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) നിയമ (ഭേദഗതി) ബിൽ 2020, രാജ്യസഭ പാസാക്കി. മാർച്ച് 20ന് ലോക്സഭയിൽ ഇത് പാസാക്കിയിരുന്നു. തിങ്കളാഴ്ചയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. നൂതനവും ഗുണപരവുമായ സമ്പ്രദായങ്ങളിലൂടെ രാജ്യത്ത് വിവരസാങ്കേതികവിദ്യ പഠനം ഊർജിതമാക്കുന്നതിന് ബിൽ ഐഐഐടികളെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു.

രാജ്യത്ത് 25 ഐഐഐടികൾ ഉണ്ടെന്നും ഇവയിൽ 5 എണ്ണമാണ് കേന്ദ്രസർക്കാരിനു കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 15 എണ്ണം പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020 പാസാകുന്നതോടെ 2014, 2017ലെ നിയമങ്ങളിൽ ഭേദഗതി വരും.

ADVERTISEMENT

സൂറത്ത്, ഭോപാൽ, ഭഗൽപുർ, അഗർത്തല, റായ്പുർ എന്നിവിടങ്ങളിലുള്ള 5 ഐഐഐടികൾ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലാവും. ഐഐഐടി (പിപിപി) ആക്റ്റ്-2017 പ്രകാരം നിലവിലുള്ള 15 ഐഐഐടികൾക്കൊപ്പം അവയ്‌ക്ക്‌ ദേശീയ പ്രാധാന്യവും ഡിപ്ലോമ, ഡിഗ്രി, പിഎച്ച്ഡി എന്നിവ നിയമപരമായി നൽകാനുള്ള അധികാരവും കൈവരുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ 1860ലെ സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ടിനു കീഴിൽ സൊസൈറ്റിയായാണ് ഈ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്തിരുന്നത്. അതിനാൽ ഡിഗ്രി, ഡിപ്ലോമ തുടങ്ങിയവ നൽകാൻ ഈ അഞ്ച് സ്ഥാപനങ്ങൾക്കും അധികാരമില്ലായിരുന്നു.

ADVERTISEMENT

English Summary: Parliament passes IIIT amendment bill, giving national importance tag to five new institutes