മുംബൈ∙ ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തന്നെ ലൈംഗികതയ്ക്ക് നിർബന്ധിച്ചുവെന്ന നടിയുടെ പരാതിയിന്മേലാണ് അനുരാഗിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.....| Anurag Kashyap | Rape Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് റജിസ്റ്റർ ചെയ്തു. നടിയുടെ പരാതിയിന്മേലാണ് അനുരാഗിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിർബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത് ശനിയാഴ്ചയാണ്. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. 

ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകൻ നിതിൻ സത്പുട്ടിനൊപ്പം മുംബൈയിലെ വെർസേവ പൊലീസ് സ്റ്റേഷനിലെത്തി നടി പരാതി നൽകിയത്. ഒഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പൊലീസ് ഇല്ലാത്തതിനാൽ അവസാനം വെർസോവ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 

ADVERTISEMENT

‘ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കശ്യപിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നു’– നിതിൻ സത്പുട്ട് ട്വീറ്റ് ചെയ്തു. 2013ൽ യാരി റോഡിലെ വെർസേവയിലെ വസതിയിൽ വച്ച് ബലാത്സംഗം ചെയ്തെന്ന നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 

കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ് ചെയ്തത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കശ്യപ് പ്രതികരിച്ചത്. കശ്യപിന് പിന്തുണയുമായി കുടുംബവും നിരവധി നടിമാരും രംഗത്തു വന്നിരുന്നു.

ADVERTISEMENT

English Summary :Rape Case Against Filmmaker Anurag Kashyap After Actress's Complaint