ബെയ്ജിങ്∙ വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ വക്കിലാണ് ചൈനയെന്ന് റിപ്പോർട്ട്. ഇതു ഭക്ഷ്യസുരക്ഷയെച്ചൊല്ലിയുള്ള തന്ത്രപരമായ മത്സരത്തിനും തായ്‌വാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നതിലേക്കും പ്രസിഡന്റ് ​ഷീ ചിൻപിങ്ങിനെ നയിക്കുമെന്നാണ്... Food shortages in China might push Xi Jinping to take drastic actions against Taiwan & elsewhere

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്∙ വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ വക്കിലാണ് ചൈനയെന്ന് റിപ്പോർട്ട്. ഇതു ഭക്ഷ്യസുരക്ഷയെച്ചൊല്ലിയുള്ള തന്ത്രപരമായ മത്സരത്തിനും തായ്‌വാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നതിലേക്കും പ്രസിഡന്റ് ​ഷീ ചിൻപിങ്ങിനെ നയിക്കുമെന്നാണ് വിലയിരുത്തൽ.

ഒട്ടേറെ ദുരന്തങ്ങള്‍ക്കാണ് ഈ വർഷം ചൈന സാക്ഷ്യം വഹിക്കേണ്ടതായി വന്നത്. കോവിഡിനു പുറമെ, യാങ്ട്സെ നദി കരകവിഞ്ഞൊഴുകി ചൈനയുടെ കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടവും ചൈനയെ സാമ്പത്തികമായി തകർത്തു. ആറു മില്യൺ ഹെക്ട​റിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്ന് ‘ദ് തായ്പേയ് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു.

ADVERTISEMENT

വെട്ടുക്കിളി ആക്രമണവും മറ്റ് പ്രദേശങ്ങളിൽ പട്ടാളപ്പുഴുക്കളുടെ ശല്യവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കഴിഞ്ഞ മാസം മൂന്ന് വലിയ ചുഴലിക്കാറ്റുകൾ വടക്കുകിഴക്കൻ ചൈനയിൽ മണ്ണിടിച്ചിലുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ജൂലൈയിൽ ഭക്ഷ്യസാധനങ്ങ​ളുടെ വിലയിൽ 13 ശതമാനത്തിന്റെ വർധനയാണുണ്ടായത്. പന്നിയിറച്ചിയുടെ വിലയിൽ 85 ശതമാനവും വർധനയുണ്ട്. കൃഷിനാശം സംഭവിച്ചതോടെ വിലക്കയറ്റം ​ഇനിയും അധികമാകുമെന്നാണു വിലയിരുത്തൽ‌.

ADVERTISEMENT

English Summary: Food shortages in China might push Xi Jinping to take drastic actions against Taiwan & elsewhere