പട്ന∙ ബിഹാർ മുൻ പൊലീസ് മേധാവിയും നടി റിയ ചക്രവർത്തിക്കെതിരായ പരാമർശത്തെ തുടർന്ന് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത ഗുപ്തേശ്വർ പാണ്ഡെ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ചയാണ് ഗുപ്തേശ്വർ ഡിജിപി സ്ഥാനത്തുനിന്നു വിരമിച്ചത്. അദ്ദേഹം ജെഡിയുവിൽ....Bihar, Nitish Kumar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാർ മുൻ പൊലീസ് മേധാവിയും നടി റിയ ചക്രവർത്തിക്കെതിരായ പരാമർശത്തെ തുടർന്ന് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത ഗുപ്തേശ്വർ പാണ്ഡെ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ചയാണ് ഗുപ്തേശ്വർ ഡിജിപി സ്ഥാനത്തുനിന്നു വിരമിച്ചത്. അദ്ദേഹം ജെഡിയുവിൽ ചേരുമെന്നും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വദേശമായ ബക്സറിൽനിന്ന് മത്സരിക്കുമെന്നുമാണ് വിവരം.

എന്നാൽ മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കാൻ മാത്രമാണ് എത്തിയതെന്നു പാർട്ടിയിൽ ചേരുന്നതു സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഗുപ്തേശ്വർ മാധ്യമങ്ങളോട് പറ‍ഞ്ഞു. രാഷ്ട്രീയത്തിൽ ചേരുന്നതിൽ തെറ്റില്ലെന്ന് വിരമിച്ചതിനു പിന്നാലെ ഗുപ്തേശ്വർ പ്രതികരിച്ചിരുന്നു. ‘‍ഞാൻ ജനങ്ങളുടെ ഡിജിപിയാണ്. ഞാൻ രാഷ്ട്രീയത്തിൽ ചേരണമോ വേണ്ടയോ എന്നു ബക്സറിലെ ജനങ്ങൾ തീരുമാനിക്കും. ഞാൻ മണ്ണിന്റെ മകനാണ്, 34 ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.’ – ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

റിയ ചക്രവർത്തി
ADVERTISEMENT

സർവീസ് ഉള്ളപ്പോൾ മുതൽ നിതീഷ് കുമാറിന് പരോക്ഷ പിന്തുണ നൽകിയിട്ടുള്ള ഗുപ്തേശ്വർ പാണ്ഡെ, നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാറിൽ കേസ് റജിസ്റ്റർ ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. കേസ് സിബിഐക്ക് വിട്ടതിനു ശേഷം ഗുപ്തേശ്വർ റിയ ചക്രവർത്തിക്കെതിരെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. നിതീഷ് കുമാറിനെതിരെ ആരോപണം ഉന്നയിക്കാനുള്ള കരുത്ത് റിയക്ക് ഇല്ലെന്നായിരുന്നു ഗുപ്തേശ്വറിന്റെ പ്രതികരണം.

English Summary: Ex-DGP of Bihar meets Nitish; speculations of joining politics intensify