യുട്യൂബ് ചാനലിലൂടെ അധിക്ഷേപം നടത്തിയയാളെ സ്ത്രീകൾ കൈകാര്യം ചെയ്തത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചെന്ന് ആരോപണം . സർക്കാരിനും ബിനീഷ് കോടിയേരിക്കും ഉൾപ്പടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം YouTuber, YouTuber attack kerala, Vulgar YouTuber kerala, Vijay P Nair,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യുട്യൂബ് ചാനലിലൂടെ അധിക്ഷേപം നടത്തിയയാളെ സ്ത്രീകൾ കൈകാര്യം ചെയ്തത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചെന്ന് ആരോപണം . സർക്കാരിനും ബിനീഷ് കോടിയേരിക്കും എതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുറുകിയതോടെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ സുഹൃത്തായ ശ്യാം ആന്റണി അന്നേ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം ചൂണ്ടിക്കാണിച്ചാണ് ആരോപണം. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം ശ്യാം ആന്റണി കാറിൽ പുറപ്പെടുന്നതാണ് ചിത്രം. ഇതോടൊപ്പം ‘അങ്ങോട്ട് പോകും വഴിയാ, ഞാനൊരു ഫെമിനിസ്റ്റ് അനുകൂലയല്ല, ഹ്യൂമനിസ്റ്റ് അനുകൂലിയാണ്..’ എന്നും കുറിച്ചിരുന്നു. ഭാഗ്യലക്ഷ്മിയും സംഘവും ആക്രമണം നടത്തുമ്പോൾ ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നെന്നും ആരോപണമുണ്ട്. അതേ സമയം ഇതു സംബന്ധിച്ച ആക്ഷേപം ഉയർന്നതോടെ ശ്യാം ആന്റണി ഫേസ്ബുക്കിൽ നിന്ന് ചിത്രം പിൻവലിച്ചിട്ടുണ്ട്.

ADVERTISEMENT

മുൻ വനിതാ കമ്മിഷൻ ചെയർപേഴ്സണും ഭാഗ്യലക്ഷ്മിക്കും എതിരെ വിഡിയോയിൽ സംസാരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. എന്നാൽ ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല എന്നാണ് പിന്നീട് ടെലിവിഷൻ ചാനലിൽ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ആക്രമണം നടത്തിയ ശേഷമാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നാണ് പുറത്തു വരുന്ന വിവരം.

വിജയ് പി. നായർ എന്നയാൾ അയാളുടെ യൂട്യൂബ് ചാനലിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ട് ഒരു മാസം പിന്നിട്ട ശേഷമാണ് ആക്രണം എന്നതും ശ്രദ്ധേയമാണ്. ഈ സംഭവം സമൂഹമാധ്യമത്തിലൂടെ ലൈവായി സംപ്രേഷണം ചെയ്തതിനു പിന്നിലും വിഷയം ചർച്ചയാക്കുക ലക്ഷ്യമിട്ടാണ് എന്ന് സമൂഹമാധ്യമങ്ങളിൽ പലരും വിമർശനം ഉയർത്തുന്നുണ്ട്.

ADVERTISEMENT

English summary: Women thrash YouTuber: Allegations