തൃശൂർ ∙ അതിമാരക ലഹരിമരുന്ന് വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളികകളുമായി സ്‌കൂട്ടറിൽ പാഞ്ഞുപോയ രണ്ടു യുവാക്കൾ നഗരത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായി. 500ഓളം ഗുളികകൾ ഇവരിൽനിന്നു പിടിച്ചെടുത്തു. മുകുന്ദപുരം കല്ലൂർ ...Thrissur Drug racket, Thrissur durg mafia, Thrissur drugs, Thrissur excise,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അതിമാരക ലഹരിമരുന്ന് വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളികകളുമായി സ്‌കൂട്ടറിൽ പാഞ്ഞുപോയ രണ്ടു യുവാക്കൾ നഗരത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായി. 500ഓളം ഗുളികകൾ ഇവരിൽനിന്നു പിടിച്ചെടുത്തു. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് കുന്നൻവീട്ടിൽ സിയോൺ (26), തൃശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരാണ് അറസ്റ്റിലായത്.

ഗുളികകൾ തൃശൂരിലെ പ്രമുഖ ആശുപത്രിയിൽനിന്നും മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് വാങ്ങിയതെന്നു പ്രതികൾ പറഞ്ഞു. ഡോക്ടർമാരുടെ കുറിപ്പടികളും ബില്ലുകളും കണ്ടെത്തി. ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് ഗുളികകൾ ഉപയോഗിക്കുന്നവർക്കിടയിലെ സംഭാഷണങ്ങൾ പ്രതികളുടെ ഫോണിൽ കേൾക്കാനായി.

ADVERTISEMENT

‘ഡാക്കളൊക്കെ പില്ലാ പൊരിക്കണേ, എത്ര പില്ല് പൊരിക്കും’ എന്ന് ചോദിച്ചപ്പോൾ ‘കൂടുതലടിച്ചാ ലോസാകും’ (മരിക്കും), ‘കിറുക്കന്മാർ ഇവന്മാർക്കു തടസ്സാ’ (എക്സൈസിനേയും പൊലീസിനേയും സൂചിപ്പിക്കുന്ന കോഡ് വാക്കാണ് കിറുക്കന്മാർ). എന്നീ സംഭാഷണങ്ങളാണു ലഭിച്ചത്.

ഇത്രയധികം ലഹരിമരുന്ന് ഗുളികകൾ പിടികൂടുന്നത് ആദ്യമായാണെന്ന് എക്സൈസ് പറഞ്ഞു. ഒരു ഗുളിക 50–200 രൂപ വരെ രൂപയ്ക്കാണു വിൽക്കുന്നത്. 600ൽ അധികം ഫോൺകോളുകൾ ആണ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഇവരുടെ ഫോണിലേക്ക് ലഹരിമരുന്ന് ആവശ്യപ്പെട്ട് വന്നത്. വിളിക്കുന്നവരിലധികവും വിദ്യാർഥികളും യുവാക്കളുമാണ്.

ADVERTISEMENT

ലഹരിമരുന്ന് വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്സൈസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടിയാണ് ഇവരെ പിടികൂടിയത്. തൃശൂർ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.പ്രദീപ്കുമാറിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ.ഹരിനന്ദനന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English summary: Drug racket arrested in Thrissur