അമൃത്‌സർ∙ പഞ്ചാബിന്റെ ഗ്രാമങ്ങളിലൂടെ രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ട്രാക്ടർ റാലിക്ക് തുടക്കമായി. ‘ഖേതി ബച്ചാവോ യാത്ര’ എന്നു പേരിട്ടിരിക്കുന്ന ട്രാക്ടർ റാലിക്ക് ചൊവ്വാഴ്ച വരെ രാഹുൽ ഗാന്ധി നേതൃത്വം നൽകും... Punjab, Rahul Gandhi, Tractor Rally, Fram Bill, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃത്‌സർ∙ പഞ്ചാബിന്റെ ഗ്രാമങ്ങളിലൂടെ രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ട്രാക്ടർ റാലിക്ക് തുടക്കമായി. ‘ഖേതി ബച്ചാവോ യാത്ര’ എന്നു പേരിട്ടിരിക്കുന്ന ട്രാക്ടർ റാലിക്ക് ചൊവ്വാഴ്ച വരെ രാഹുൽ ഗാന്ധി നേതൃത്വം നൽകും. വിവിധ ജില്ലകളിലൂടെയും മണ്ഡലങ്ങളിലൂടെയും 50 കിലോമീറ്റർ റാലി സഞ്ചരിക്കും. വന്‍ ജനക്കൂട്ടമാണ് രാഹുലിനെ കാണാനും അഭിവാദ്യമർപ്പിക്കാനും വഴിയോരങ്ങളിൽ കൂടുന്നത്.

കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്നുതന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്നു കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ എറിയുമെന്ന് മോഗ ജില്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണെന്നും അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിതെന്നും രാഹുൽ തുറന്നടിച്ചു.

ADVERTISEMENT

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, പിസിസി അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ സാന്നിധ്യം ശ്രദ്ധേയമായി. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് സിന്ധു രാജിവച്ചത്. ഹരീഷ് റാവത്ത് സിദ്ദുവുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് അദ്ദേഹം റാലിയിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തു.

English Summary: Tractor rally led by Congress leader Rahul Gandhi to protest against the Centre's new farm laws.