ന്യൂഡൽഹി∙ ഡല്‍ഹിയിലെ സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ വീട്ടിലിരുന്നു ശമ്പളമായി ൈകപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സമ്പത്ത് നാട്ടിലാണ് CPM, A Sampath, Manorama News, breaking news, malayalam news.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡല്‍ഹിയിലെ സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ വീട്ടിലിരുന്നു ശമ്പളമായി ൈകപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സമ്പത്ത് നാട്ടിലാണ്. ഏപ്രില്‍ മുതല്‍ എത്രദിവസം ഡല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരള ഹൗസിന്‍റെ മറുപടി. 

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനും സര്‍ക്കാരിന്‍റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമെന്ന് പറഞ്ഞാണ് മുന്‍ എം.പിയും സി.പിഎം നേതാവുമായ എ സമ്പത്തിനെ ഡല്‍ഹി കേരള ഹൗസില്‍ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ചത്. 

ADVERTISEMENT

കോവിഡ് ലോക്ഡൗണ്‍ മുതല്‍ പ്രത്യേക പ്രതിനിധി വീട്ടിലാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തതു ചര്‍ച്ചയായിരുന്നു.

ലോക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സർവീസുകൾ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സർവീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ടിട്ട് മാസങ്ങളാകുന്നു. എന്നിട്ടും പ്രത്യേക പ്രതിനിധി വീട്ടിലിരുന്നു ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.

ADVERTISEMENT

3.23,480 രൂപ അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റി. ഡല്‍ഹി പ്രത്യേക അലവന്‍സ് കൂടി ചേരുന്നതാണ് ഈ തുക. സമ്പത്തിനെതിരെ നടപടിയാവശ്യപ്പെട്ട്  അഡ്വക്കറ്റ് കോശി ജേക്കബ് നല്‍കിയ പരാതി ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

English Summary: Allegation against Kerala special representative in New Delhi A Sampath