കോഴിക്കോട്∙ രണ്ടു വർഷം നീണ്ടുനിന്ന ‘രണ്ടാമൂഴം’ കേസ് തീർന്നു; കോടതി നടപടികൾ വെള്ളിയാഴ്ച അവസാനിച്ചു. എം.ടി.വാസുദേവൻ നായർക്ക് അനുകൂലമായി മൂന്നു വിധികളാണ് അഡിഷനൽ മുൻസിഫ് കോടതി പുറപ്പെടുവിച്ചത്. കരാർ പ്രകാരം ... Randamoozham, MT Vasudevan Nair, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ രണ്ടു വർഷം നീണ്ടുനിന്ന ‘രണ്ടാമൂഴം’ കേസ് തീർന്നു; കോടതി നടപടികൾ വെള്ളിയാഴ്ച അവസാനിച്ചു. എം.ടി. വാസുദേവൻ നായർക്ക് അനുകൂലമായി മൂന്നു വിധികളാണ് അഡിഷനൽ മുൻസിഫ് കോടതി പുറപ്പെടുവിച്ചത്. കരാർ പ്രകാരം സിനിമയെടുക്കാനുള്ള സമയം കഴിഞ്ഞതിനാൽ സംവിധായകന് തിരക്കഥയിലുള്ള അധികാരം നഷ്ടപ്പെട്ടതായുള്ള ‘സ്ഥാപനവിധി’ അഥവാ ഡിക്ലറേഷനാണ് ആദ്യത്തേത്.

സമയം കഴിഞ്ഞതിനാൽ തിരക്കഥ ഉപയോഗിക്കാൻ അർഹതയില്ല എന്ന ‘പ്രോഹിബിറ്ററി ഇൻജങ്ഷനാണ്’ രണ്ടാമത്തേത്. തിരക്കഥയുടെ പകർപ്പോ കഥാതന്തുവോ സംവിധായകന്റെ കൈയിലുണ്ടെങ്കിലും അത് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ വിധി. അഡ്വാൻസ് തുക തിരികെ നൽകുമ്പോൾ തിരക്കഥയും അതിന്റെ ഇലക്ട്രോണിക് രൂപവും എംടിക്ക് തിരികെ നൽകണമെന്നതാണ് മൂന്നാമത്തെ വിധിയായ ‘മാൻഡേറ്ററി ഇൻജങ്ഷൻ’ എന്ന് എംടിയുടെ അഭിഭാഷകൻ കെ.ബി.ശിവരാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞയാഴ്ച അഡ്വാൻസ് തുകയായ 1.25 കോടി തിരികെ നൽകുകയും തിരക്കഥ എംടിക്ക് തിരികെ ലഭിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും സിനിമയുടെ പ്രവർത്തനം തുടങ്ങാത്തതിനാൽ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് 2018 ഒക്ടോബറിലാണ് എം.ടി.വാസുദേവൻ നായർ കേസ് കൊടുത്തത്. രണ്ടു വർഷത്തിനിടെ രണ്ടാമൂഴം തിരക്കഥ മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ യാത്ര ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇന്നലെ കോടതി നടപടികൾ നടന്നത്.

English Summary: Randamoozham movie script, case