ഹൈദരാബാദ്∙ ‘ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിനും ജനങ്ങൾക്കും സഹായം വേണം...’ പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി നടൻ വിജയ് ....| Hyderabad Flood | Film Stars | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ‘ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിനും ജനങ്ങൾക്കും സഹായം വേണം...’ പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി നടൻ വിജയ് ദേവരകോണ്ട ട്വിറ്ററിൽ കുറിച്ചു.

10 ലക്ഷം രൂപയും താരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ വൻനാശമാണ് മഴ വിതയ്ക്കുന്നത്. 2018ൽ കേരളം വൻ പ്രളയം അഭിമുഖീകരിച്ചപ്പോൾ താരം അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഒട്ടേറെ പേർ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്.  ജൂനിയർ എൻടിആർ 50 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

ADVERTISEMENT

ഇവർക്കു പുറമേ നിരവധി താരങ്ങളും ഹൈദരാബാദിൽ മഴ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി രംഗത്തു വന്നിരുന്നു. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതവും നാഗാർജുന 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അവശ്യക്കാർക്ക് സഹായമെത്തിക്കാൻ എല്ലാവരും മുൻപോട്ടു വരണമെന്നും താരങ്ങൾ അഭിപ്രായപ്പെട്ടു. 

സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

ADVERTISEMENT

English Summary : Chiranjeevi, Nagarjuna, Mahesh Babu, Vijay Deverakonda And Other Stars Donate Funds For Rain-Hit Hyderabad