ലഡാക്ക് ∙ ഒക്‌ടോബര്‍ മൂന്നാം വാരം ആയിട്ടേയുള്ളൂ. എങ്കിലും തണുത്തുറഞ്ഞു തുടങ്ങിയിരിക്കുന്നു കിഴക്കന്‍ ലഡാക്ക്. താപനില മൈനസിലേക്ക് കൂപ്പുകുത്തുമ്പോള്‍, ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ... Eastern Ladakh, Siachen, India China Faceoff, Manorama News

ലഡാക്ക് ∙ ഒക്‌ടോബര്‍ മൂന്നാം വാരം ആയിട്ടേയുള്ളൂ. എങ്കിലും തണുത്തുറഞ്ഞു തുടങ്ങിയിരിക്കുന്നു കിഴക്കന്‍ ലഡാക്ക്. താപനില മൈനസിലേക്ക് കൂപ്പുകുത്തുമ്പോള്‍, ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ... Eastern Ladakh, Siachen, India China Faceoff, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഡാക്ക് ∙ ഒക്‌ടോബര്‍ മൂന്നാം വാരം ആയിട്ടേയുള്ളൂ. എങ്കിലും തണുത്തുറഞ്ഞു തുടങ്ങിയിരിക്കുന്നു കിഴക്കന്‍ ലഡാക്ക്. താപനില മൈനസിലേക്ക് കൂപ്പുകുത്തുമ്പോള്‍, ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ... Eastern Ladakh, Siachen, India China Faceoff, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഡാക്ക് ∙ ഒക്‌ടോബര്‍ മൂന്നാം വാരം ആയിട്ടേയുള്ളൂ. എങ്കിലും തണുത്തുറഞ്ഞു തുടങ്ങിയിരിക്കുന്നു കിഴക്കന്‍ ലഡാക്ക്. താപനില മൈനസിലേക്ക് കൂപ്പുകുത്തുമ്പോള്‍, ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സൈനികതല ചര്‍ച്ചകളിലും മഞ്ഞുരുകുന്ന ലക്ഷണമില്ല. കൊടുംതണുപ്പില്‍ ഇന്ത്യയുടെയും ചൈനയുടെയും അരലക്ഷത്തോളം വീതം സൈനികർ മുഖാമുഖം നില്‍ക്കേണ്ട അവസ്ഥയിലാണ്. ഏപ്രില്‍ വരെ ഇതേ കാലാവസ്ഥ തുടരും.

ലോകത്തെ ഏറ്റവും ദുഷ്‌കരമായ യുദ്ധഭൂമികളിലൊന്നായ സിയാച്ചിനുമായി കിഴക്കന്‍ ലഡാക്കിനെ പ്രതിരോധ വിദഗ്ധര്‍ താരതമ്യം ചെയ്തു തുടങ്ങി. 1984 മുതല്‍ സിയാച്ചിനില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ ആയിരത്തോളം ഇന്ത്യന്‍ സൈനികരാണു വീരമൃത്യു വരിച്ചത്. ദുഷ്‌കരമായ കാലാവസ്ഥയെ തുടര്‍ന്നാണ് മിക്ക ജവാന്മാരുടെയും ജീവന്‍ നഷ്ടമായത്. 76 ചതുരശ്ര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മഞ്ഞുമലകളില്‍ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും.

ADVERTISEMENT

കനത്ത മഞ്ഞുവീഴ്ചയും ഹിമപാളികളിലെ വിള്ളലും ഹിമവാതവും മേഖലയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഓക്‌സിജന്റെ അളവ് കുറയുന്നതോടെ ശ്വസനവും ദുഷ്‌കരമാകും. 24,000 അടി ഉയരെയുള്ള യുദ്ധഭൂമിയില്‍ ഏറ്റവും കൂടുതല്‍ മരണകാരണമാകുന്നത് ഹൈപ്പോതെര്‍മിയയാണ്. ശരീരം താപം ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടിയ അളവില്‍ അതു നഷ്ടമാകുന്ന അവസ്ഥയാണിത്. ഇതോടെ ശരീരോഷ്മാവ് അപകടകരമായ തോതില്‍ കുറയും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ എത്തിയപ്പോൾ (ഫയൽ ചിത്രം)

ശരീരകോശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കവും ഹൈപ്പോക്‌സിയയും സംഭവിക്കും. ഇത്രയേറെ ഉയരെയുള്ള യുദ്ധഭൂമിയിലേക്ക് അടിസ്ഥാസൗകര്യങ്ങള്‍ എത്തിക്കുക എന്നതാണു മറ്റൊരു വെല്ലുവിളി. അവശ്യവസ്തുക്കള്‍ കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചോപ്പറുകള്‍ക്ക് ഏറെ പ്രാവശ്യം സര്‍വീസ് നടത്തേണ്ടി വരും. ഇതിനായി വലിയ തുകയാണു രാജ്യത്തിനു ചെലവഴിക്കേണ്ടി വരുന്നത്.

ADVERTISEMENT

ലഭ്യമായ കണക്കുകള്‍ പ്രകാരം സിയാച്ചിന്‍ സമാധാനപരമായി കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ ഒരു ദിവസം ആറു കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രതിവര്‍ഷം 2190 കോടി രൂപ. കിഴക്കന്‍ ലഡാക്കിലും സ്ഥിതി വ്യത്യസ്തമല്ല. ജൂണ്‍ 15ന് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ ഗല്‍വാന്‍ നദിയിലെ കൊടുംതണുപ്പാണ് ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്തതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

An Indian fighter jet flies over a mountain range near Leh, the joint capital of the union territory of Ladakh, on June 22, 2020. - India's Prime Minister Narendra Modi said June 20 that his country was "hurt and angry" after a border clash with China that left 20 troops dead, and warned that the army has been given free reign to respond to any new violence. (Photo by Tauseef MUSTAFA / AFP)

സിയാച്ചിനിലെ പോലെ താപനില കുറയില്ലെങ്കിലും മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നത് പതിവാണ്. ഇവിടെ സൈനികരുടെ സുരക്ഷയ്ക്കായി ഇന്ത്യയ്ക്കു കൂടുതല്‍ ആര്‍ട്ടിക് ടെന്റുകളും ശൈത്യകാല ഉപകരണങ്ങളും വാങ്ങേണ്ടിവരും. ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സൈനിക നീക്കമാണ് മേഖലയില്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം നടത്തുന്നത്. 

ADVERTISEMENT

ബേസ് ക്യാംപില്‍നിന്ന് അതിര്‍ത്തി മേഖലയിലേക്കുള്ള റോഡുകള്‍ അടുത്തുതന്നെ അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ ശൈത്യം ചെറുക്കാനുള്ള പ്രത്യേക ഭക്ഷോൽപന്നങ്ങളും മണ്ണെണ്ണ ഹീറ്ററുകളും ഇന്ധനവും അവശ്യമരുന്നുകളും മറ്റും വന്‍തോതില്‍ സംഭരിക്കുന്ന നടപടികളാണ് തുടരുന്നത്.

പാതകളില്‍ മഞ്ഞുമൂടുന്നതിനു മുൻപ് വലിയ തോക്കുകളും ടാങ്കുകളും വെടിക്കോപ്പുകളും മറ്റും മേഖലയില്‍ സജ്ജമാക്കേണ്ടതുണ്ട്. 300 കിലോമീറ്റര്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ 30,000 സൈനികരെ സജ്ജരാക്കി നിര്‍ത്താന്‍ പ്രതിദിനം ഏകദേശം 100 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ കണക്കുകൂട്ടല്‍. പ്രതിവര്‍ഷം ഏതാണ്ട് 36,500 കോടി രൂപ.

English Summary: Eastern Ladakh the New Siachen, World’s Highest, Deadliest and Costliest Battlefield?