തിരുവനന്തപുരം ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾ വീട്ടിൽതന്നെ നടത്തുന്നതാണ് നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ കോവിഡ് .....| Covid 19 | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾ വീട്ടിൽതന്നെ നടത്തുന്നതാണ് നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമെ മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളും വീടുകളിലെ എഴുത്തിനിരുത്ത് ചടങ്ങുകളില്‍ പങ്കെടുക്കാവൂ.

അതിര്‍ത്തി കടന്നു വരുന്നവര്‍ കോവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ചെയ്യില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചുരുക്കം ദിവസത്തെ സന്ദർശത്തിന് എത്തുന്നവർക്കു ക്വാറന്റീൻ നിർബന്ധമല്ല.

ADVERTISEMENT

ഇവിടെനിന്നു പോയി വേഗം തിരികെ വരുന്നവർക്കും പരിശോധന നിർബന്ധമില്ല. ഡ്രൈവിങ് സ്കൂളിലെ കാറുകളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണം. വിവാഹ ചടങ്ങുകളിൽ അനുവദനീയമായ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിർദേശം നല്‍കി.

ഗര്‍ഭിണികള്‍ക്കു കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പു വരുത്തണമെന്നും നിർദേശം നല്‍കി.

ADVERTISEMENT

ഉള്ളിക്ഷാമം പരിഹരിക്കാൻ നടപടി

ഉള്ളി, സവാള, ചെറുപയര്‍, ഉഴുന്ന്, തുവര എന്നിവയുടെ ആവശ്യകത പൊതുവിതരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സവാള, ഉള്ളി എന്നിവ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. ഉള്ളിവില നിയന്ത്രിക്കാൻ നാഫെഡുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.

ADVERTISEMENT

കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, സിബിഐ കണ്ടെത്തിയ കാര്യങ്ങൾ ശരിയല്ലെന്നാണ് ലഭിച്ച നിയമോപദേശമെന്നു മുഖ്യമന്ത്രി പറഞ്ഞു. സിബിഐ കണ്ടെത്തലിനെ സാധൂകരിക്കുന്ന കാര്യങ്ങളില്ല. സ്പ്രിൻക്ലർ സംബന്ധിച്ച വിദഗ്ധസമിതി റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary : CM Pinarayi Vijayan on covid regulations