ന്യൂഡൽഹി ∙ ഇന്ത്യയിൽ അവസാനഘട്ട മനുഷ്യപരീക്ഷണത്തിന് അനുമതി കിട്ടിയ ഭാരത് ബയോടെക്കിന്റെ കോവിഡ് സാധ്യത വാക്സീനായ കോവാക്സിൻ 2021 ജൂണോടെ തയാറാകുമെന്നു പ്രതീക്ഷ. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, 12–14 സംസ്ഥാനങ്ങളിലായി 20,000ലേറെ വൊളന്റിയർമാരിലാണു മൂന്നാമത്തേതും അവസാനത്തേതുമായ മനുഷ്യ | Bharat Biotech | ICMR | Covaxin | Covid Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ അവസാനഘട്ട മനുഷ്യപരീക്ഷണത്തിന് അനുമതി കിട്ടിയ ഭാരത് ബയോടെക്കിന്റെ കോവിഡ് സാധ്യത വാക്സീനായ കോവാക്സിൻ 2021 ജൂണോടെ തയാറാകുമെന്നു പ്രതീക്ഷ. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, 12–14 സംസ്ഥാനങ്ങളിലായി 20,000ലേറെ വൊളന്റിയർമാരിലാണു മൂന്നാമത്തേതും അവസാനത്തേതുമായ മനുഷ്യ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

‘മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയിച്ച് എല്ലാ അനുമതികളും കിട്ടുകയാണെങ്കിൽ 2021 രണ്ടാംപാദത്തിൽ വാക്സീൻ പുറത്തിറക്കാനാകും എന്നാണു പ്രതീക്ഷിക്കുന്നത്’– ഭാരത് ബയോടെക് എക്സിക്യുട്ടീവ് ഡയറക്ടർ സായ് പ്രസാദ് ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് കമ്പനി വാക്സീൻ ഗവേഷണം നടത്തുന്നത്.

ADVERTISEMENT

കഴിഞ്ഞദിവസമാണു കോവാക്സിനു മൂന്നാംഘട്ട പരീക്ഷണത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. 10 സംസ്ഥാനങ്ങളിലായി ഡൽഹി, മുംബൈ, പട്ന, ലക്നൗ അടക്കം 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠനറിപ്പോർട്ട് ഉൾപ്പെടെയാണു ഭാരത് ബയോടെക് അപേക്ഷിച്ചത്. സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സീനും, അസ്ട്രാസെനകയുമായി ചേർന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സീനും രാജ്യത്തു രണ്ടുംമൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.

English Summary: Bharat Biotech says its ICMR-backed vaccine set for June 2021 launch