മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പ് സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടെ കസ്റ്റഡിയിലാകുന്നത് രാഷ്ട്രീയമായി എല്‍ഡിഎഫിനേല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. വിശ്വസ്തന്‍...swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പ് സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടെ കസ്റ്റഡിയിലാകുന്നത് രാഷ്ട്രീയമായി എല്‍ഡിഎഫിനേല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. വിശ്വസ്തന്‍ ഉയരങ്ങളില്‍നിന്ന് വീഴുമ്പോള്‍ മങ്ങലേല്‍ക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയാണ്. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന പദവി ലഭിക്കാന്‍ ആഗ്രഹിച്ച നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കാതെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രി തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥനെന്ന നിലയിലെ ഭരണമികവായിരുന്നു അടിസ്ഥാനം. അതേ ഉദ്യോഗസ്ഥന്‍ വിവാദത്തില്‍പ്പെടുമ്പോള്‍, ആ തിരഞ്ഞെടുക്കലിനു മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്കെത്തുകയാണ്.

ADVERTISEMENT

ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ചോദ്യം ചെയ്തു ശിവശങ്കറിനെ വിട്ടയച്ചാല്‍ സര്‍ക്കാരിനു താല്‍ക്കാലിക ആശ്വാസമാകും. പക്ഷേ, അതിനുള്ള സാധ്യത വിരളമാണ്. അറസ്റ്റിലേക്കു നടപടികള്‍ നീണ്ടാല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചരണായുധം ശിവശങ്കറായിരിക്കും.

സ്പ്രിന്‍ക്ലര്‍ ഇടപാടു മുതല്‍ ശിവശങ്കറിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട പ്രതിപക്ഷത്തിന് അവിചാരിതമായി വീണുകിട്ടിയ ആയുധമായിരുന്നു സ്വര്‍ണക്കടത്ത്. സ്വര്‍ണക്കടത്തു പിടികൂടി രണ്ടാം ദിവസം ശിവശങ്കറിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. 115 ദിവസം കഴിഞ്ഞ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തങ്ങളുന്നയിച്ച ആരോപണങ്ങള്‍ ശരിയായെന്നു പ്രതിപക്ഷത്തിനു വാദിക്കാം. അതോടൊപ്പം, മുഖ്യമന്ത്രിയെ ആരോപണസ്ഥാനത്തു നിര്‍ത്താനുള്ള വാദങ്ങള്‍ക്കും ശക്തികൂട്ടുകയും ചെയ്യാം. മുഖ്യമന്ത്രി അറിയാതെ ശിവശങ്കര്‍ ഒറ്റയ്ക്കു നടത്തിയ നീക്കമാണിതെന്നു വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷം പറയുന്നു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.

ADVERTISEMENT

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ ഉയരുന്ന ആരോപണങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തിനും ആശങ്കയുണ്ട്. വിവാദങ്ങള്‍ തുടര്‍ഭരണ സാധ്യത കുറച്ചെന്നു നേതൃത്വം പറയുന്നു. പുറമേ പറയുന്നില്ലെങ്കിലും, ശിവശങ്കറിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിക്കും ഓഫിസിനും കഴിഞ്ഞില്ലെന്നു പാര്‍ട്ടി നേതൃത്വത്തിനിടയില്‍ സംസാരമുണ്ട്. ഭരണനേട്ടങ്ങളെല്ലാം വിവാദങ്ങളില്‍പ്പെട്ട് ഇല്ലാതായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയലക്ഷ്യത്തോടെ പെരുമാറുന്നതായി നേതൃത്വം ആക്ഷേപം ഉന്നയിക്കുമ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് സര്‍ക്കാരിനു തിരിച്ചടിയല്ലെന്നും വ്യക്തികളെ ചൂഴ്ന്നു നോക്കി അറിയാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയാല്‍ ഇഡി, ലീഗ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളും പാലാരിവട്ടം പാലം അഴിമതിയും ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാകും എല്‍ഡിഎഫിന്റെ ശ്രമം. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്.

ADVERTISEMENT

Content highlights: M.Sivasankar's custody: LDF in trouble