തുടർച്ചയായ മൂന്നു നഷ്ടദിനങ്ങളുടെ ആഘാതത്തിൽ നിഫ്റ്റി കഴിഞ്ഞയാഴ്ച രണ്ടര ശതമാനം നഷ്ടത്തോടെ 11642 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക്, ഓട്ടോ, മെറ്റൽ സെക്ടറുകൾ കഴിഞ്ഞയാഴ്ച 4 ശതമാനത്തിനു മേൽ നഷ്ടം നേരിട്ടപ്പോൾ ഐടി, ഫാർമ, എഫ്എംസിജി | Market Analysis | Stock Market | Nifty | Sensex | Manorama Online

തുടർച്ചയായ മൂന്നു നഷ്ടദിനങ്ങളുടെ ആഘാതത്തിൽ നിഫ്റ്റി കഴിഞ്ഞയാഴ്ച രണ്ടര ശതമാനം നഷ്ടത്തോടെ 11642 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക്, ഓട്ടോ, മെറ്റൽ സെക്ടറുകൾ കഴിഞ്ഞയാഴ്ച 4 ശതമാനത്തിനു മേൽ നഷ്ടം നേരിട്ടപ്പോൾ ഐടി, ഫാർമ, എഫ്എംസിജി | Market Analysis | Stock Market | Nifty | Sensex | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ മൂന്നു നഷ്ടദിനങ്ങളുടെ ആഘാതത്തിൽ നിഫ്റ്റി കഴിഞ്ഞയാഴ്ച രണ്ടര ശതമാനം നഷ്ടത്തോടെ 11642 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക്, ഓട്ടോ, മെറ്റൽ സെക്ടറുകൾ കഴിഞ്ഞയാഴ്ച 4 ശതമാനത്തിനു മേൽ നഷ്ടം നേരിട്ടപ്പോൾ ഐടി, ഫാർമ, എഫ്എംസിജി | Market Analysis | Stock Market | Nifty | Sensex | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ മൂന്നു നഷ്ടദിനങ്ങളുടെ ആഘാതത്തിൽ നിഫ്റ്റി കഴിഞ്ഞയാഴ്ച രണ്ടര ശതമാനം നഷ്ടത്തോടെ 11642 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക്, ഓട്ടോ, മെറ്റൽ സെക്ടറുകൾ കഴിഞ്ഞയാഴ്ച 4 ശതമാനത്തിനു മേൽ നഷ്ടം നേരിട്ടപ്പോൾ ഐടി, ഫാർമ, എഫ്എംസിജി സെക്ടറുകളും ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ ആഘാതം വർധിപ്പിച്ചു. വെള്ളിയാഴ്ച ഐഒസിയുടെ കണ്ണഞ്ചിക്കുന്ന രണ്ടാംപാദ ഫലത്തിന്റെയും ഹിന്ദ് പെട്രോയുടെ ഓഹരി തിരികെ വാങ്ങൽ വാർത്തയുടെയും പിൻബലത്തിൽ മുന്നേറിയ എനർജി സെക്ടർ മാത്രമാണ് കഴിഞ്ഞ വാരത്തിൽ മുന്നേറ്റം നേടിയ ഏക ഇന്ത്യൻ സെക്ടർ. ഓഹരി വിപണിയുടെ കഴിഞ്ഞയാഴ്ചയിലെ കയറ്റിയിറക്കങ്ങളും വരും ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

പ്രഖ്യാപിക്കപ്പെട്ടതും പ്രഖ്യാപിക്കാനുള്ളതുമായ മികച്ച പാദ ഫലങ്ങളുടെയും വാഹന, ഉപഭോക്തൃ-ഭക്ഷ്യ ഉൽപന്നവിൽപന മുന്നേറ്റത്തിന്റെയും പിൻബലത്തിലും ദീപാവലിയോടനുബന്ധിച്ച് വന്നേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യൻ സ്റ്റിമുലസ് പ്രതീക്ഷയിലും അടുത്ത വാരം ഇന്ത്യൻ വിപണി രാജ്യാന്തര ഘടകങ്ങളുടെ പിടുത്തത്തിൽ നിന്നു ഭാഗികമായെങ്കിലും രക്ഷപ്പെടുമെന്ന് കരുതുന്നു. വെള്ളിയാഴ്ച മാത്രം 213 പോയിന്റിന്റെ ചാഞ്ചാട്ടം രേഖപ്പെടുത്തിയ നിഫ്റ്റിയുടെ അടുത്ത ആഴ്ചയിലെ സഞ്ചാര വ്യാപ്തി വളരെ വലുതായിരിക്കുമെന്നു തന്നെ വിപണി ഉറച്ചു വിശ്വസിക്കുന്നു. ദീർഘ കാല നിക്ഷേപകർക്ക് ഇഷ്ട ഓഹരികൾ മികച്ച വിലകളിൽ വരും വാരങ്ങളിൽ ലഭ്യമാകുമെന്നും കരുതുന്നു.

ADVERTISEMENT

അമേരിക്കൻ സർക്കസ്

ട്രംപിന് വോട്ട് ചെയ്യുന്നതു പുറത്തറിഞ്ഞാൽ കുറച്ചിലാണെന്ന് കരുതുന്ന അമേരിക്കൻ മധ്യവർഗം അഭിപ്രായ സർവേയിൽ പറയുന്നതിന് വിപരീതമായി ട്രംപിന് വോട്ട് ചെയ്താൽ ലോക വിപണിയെ കാത്തിരിക്കുന്നത് റെക്കോർഡ് മുന്നേറ്റ ദിനങ്ങളാണ്. ഒരു ഡമോക്രാറ്റ് വിജയത്തെ അമേരിക്കൻ ജനത സാധാരണ കാണുന്നതിന് വിപരീതമായി ബൈഡന്റെ വിജയം ഇത്തവണ അമേരിക്കൻ ജനതയ്ക്കൊപ്പം വിപണിയും ആഘോഷിക്കുമെന്ന ധാരണയും ശക്തമാണ്.

അമേരിക്കൻ ടെക് ഭീമന്മാരുടെ ഭേദപ്പെട്ട മൂന്നാംപാദ ഫലപ്രഖ്യാപന പിറ്റേന്നു തന്നെ നാസ്ഡാക് സൂചികയിലുണ്ടായ 2.45 ശതമാനത്തിന്റെ വൻ വീഴ്ച വരാനിരിക്കുന്ന വിപണി ചാഞ്ചാട്ടത്തിന്റെ മുന്നോടിയാണെന്നു കരുതുന്നു. കഴിഞ്ഞ പാദത്തിൽ അമേരിക്കൻ ജിഡിപി 33% ശതമാനം വളർന്നു എന്ന വാർത്തയ്ക്കു മുകളിലാണ് കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെക്കുറിച്ചുള്ള ആശങ്കകൾ എന്നുറപ്പിക്കുന്നതാണ് വെള്ളിയഴ്ചത്തെ ഡൗ ജോൺസിലെ 0.59% വീഴ്ചയും എസ് ആൻഡ് പിയിലെ 1.21%ത്തിന്റെ വീഴ്ചയും. ഒക്ടോബർ 12–ാം തീയതി ആരംഭിച്ച അമേരിക്കൻ വിപണിയുടെ തുടർച്ചയായ വീഴ്ച പ്രെസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വാരത്തിൽ വിരാമമാകുമെന്ന് വിപണി പ്രത്യാശിക്കുന്നു.

റിലയൻസ്

ADVERTISEMENT

പുതിയ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ റിലയൻസ് ജിയോയുടെ ലാഭം 13% മുന്നേറിയെങ്കിലും കമ്പനിയുടെ എണ്ണ ഉപഭോഗത്തിൽ വന്ന കുറവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ പാദത്തിലെ അറ്റാദായം 6.6% കുറഞ്ഞു 10602 കോടിയിലേയ്ക്കും വരുമാനം 24% കുറവോടെ 1.16ലക്ഷം കോടിയിലേക്കും വീണു. വിപണി പ്രതീക്ഷിച്ചിരുന്ന 1.11 ലക്ഷം കോടിയുടെ വരുമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്.

ഓഹരിയും സെക്ടറുകളും

∙ വോഡാഫോൺ-ഐഡിയ കോൾഡേറ്റ നിരക്കുകൾ ഉയരത്തിനൊരുങ്ങുന്നത് ഓരോ കണക്ഷനിൽ നിന്നുമുള്ള കമ്പനിയുടെ മാസ വരുമാനം ഒരു കൊല്ലം കൊണ്ട് 200 രൂപയിൽ നിന്നും 300 രൂപയായി ഉയരുമെന്ന പ്രതീക്ഷയിലാണ്. എയർടെലും ജിയോയും നിരക്കു വർധന പരിഗണിക്കുന്നുണ്ട്. സാങ്കേതിക പങ്കാളിയായ അമേരിക്കൻ ടെക് ഭീമൻ ക്വൽകവുമായി ചേർന്ന് ജിയോ 5ജി ഡേറ്റ ടെക്നിക്കൽ മുന്നേറ്റം നടത്തുന്നത് ഐഡിയയുടെയും, എയർടെല്ലിന്റെയും മേൽ ജിയോയുടെ അധീശത്വം ഉറപ്പിച്ചേക്കാം.

∙ ലോറസ് ലാബ്‌സ് മികച്ച രണ്ടാം പാദ ഫലപ്രഖ്യാപനത്തിനൊപ്പം അടുത്ത 24 മാസത്തിനുള്ളിൽ 1500 കോടി രൂപയുടെ ഉൽപാദന വർധന നടപടികൾ കൂടി വിഭാവനം ചെയ്യുന്നത് ഓഹരിയെ അതിദീർഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഫാർമ ഓഹരിയായി ഉയർത്തുന്നു. കമ്പനിയുടെ അതിവേഗത്തിൽ വളരുന്ന ഓർഡർ ബുക്ക് തന്നെയാണ് മുഖ്യ ആകർഷണം.

ADVERTISEMENT

∙ ഇൻഡസ്ഇന്ദ് ബാങ്ക് മുൻ വർഷത്തിൽ നിന്ന് 53% കുറവോടെ 647 കോടി രൂപയുടെ ലാഭം സ്വന്തമാക്കി. കൊടക് മഹീന്ദ്ര ബാങ്കുമായുള്ള ലയന സാധ്യത വെറും ഊഹാപോഹമാണെന്നും ബാങ്ക് പ്രതികരിച്ചു. ഓഹരി അടുത്ത ഇറക്കത്തിൽ പരിഗണിക്കാം.

∙ എൽടിഫുഡ്സ് കഴിഞ്ഞ പാദത്തിൽ 63% മുന്നേറ്റത്തോടെ 77 കോടി രൂപ അറ്റാദായം നേടി. കമ്പനിയുടെ മൊത്തവരുമാനവും 984 കോടിയിൽ നിന്നും 1218 കോടിയായി ഉയർന്നു.

∙ ആമസോണുമായുള്ള ആർബിട്രേഷൻ യുദ്ധം ജയിക്കാനുറച്ചു തന്നെയാണ് ഫ്യൂച്ചർ ഗ്രൂപ്. 1000 കോടി രൂപ കേസ് നടത്തിപ്പിനായി ബിയാനി മാറ്റി വച്ചു കഴിഞ്ഞു. ആമസോണിന് നഷ്ട പരിഹാരം നൽകി കേസവസാനിപ്പിച്ചേക്കുമെന്ന് കരുതുന്നു. 

∙ കോവിഡിനെ തുടർന്ന് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേള്ള പലായനം കാർഷിക ഭൂമിയുടെ ഉപയോഗത്തിലും കാർഷിക വരുമാനത്തിലും ഇനിയും വർധവുണ്ടാക്കുന്നത് ട്രാക്ടർ ഓഹരികൾക്ക് അനുകൂലമാണ് നിലവിലെ ആവശ്യകത നിറവേറ്റാൻ മഹിന്ദ്ര തെലങ്കാനയിൽ പുതിയ ഫാക്ടറി വിഭാവനം ചെയ്യുന്നത് ഓഹരിക്ക് അനുകൂലമാണ്. 

ഇമെയിൽ: buddingportfolios@gmail.com, വാട്സാപ്: 8606666722

English Summary: Market Analysis