മുംബൈ∙ നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. വിഷം ഉള്ളില്‍ ചെന്നല്ല സുശാന്ത് മരിച്ചതെന്ന എയിംസ് ... | Sushant Singh Rajput death, CBI silent, Maharasthra Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. വിഷം ഉള്ളില്‍ ചെന്നല്ല സുശാന്ത് മരിച്ചതെന്ന എയിംസ് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചും സിബിഐ ഒന്നും പറയുന്നില്ലെന്ന് എംപിസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണോ വായടച്ചിരിക്കുന്നതെന്നും സച്ചിന്‍ സാവന്ത് ചോദിച്ചു. 

'സിബിഐ ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ പാലിക്കുകയാണോ. എയിംസ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് എന്തെങ്കിലും പറയുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ഒരു മാസമായി എയിംസ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്. ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം ഒഴിവാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടോ?'- സാവന്ത് ട്വീറ്റ് ചെയ്തു. 

ADVERTISEMENT

അന്വേഷണം ഏറ്റെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും സിബിഐ ഒരക്ഷരം പോലും ഉരിയാടാത്തതില്‍ സാവന്ത് ആശ്ചര്യം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനായി സിബിഐയെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും സിബിഐ വായ തുറക്കണമെന്ന് സാവന്ത് ആവശ്യപ്പെട്ടു. 

ജൂണ്‍ 14-നാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ മുംബൈ പൊലീസ് അന്വേഷണം സിബിഐക്കു കൈമാറി.

ADVERTISEMENT

English Summary: Sushant Singh Rajput death: Why is CBI silent on status of probe, asks Maharasthra Congress