ഇൽഫോർഡ്∙ ലോക്ഡൗൺ സമയത്ത് മക്കളെ കൊന്നതായി പിതാവ് കുറ്റം സമ്മതിച്ചു. ലണ്ടനിലെ ഇൽഫോർഡിൽ ഏപ്രിൽ 26 നാണ് സംഭവം നടന്നത്. നടരാജ നിത്യകുമാർ (41) ആണ് 19 മാസം പ്രായമുള്ള മകള്‍ പവിനിയയെയും മൂന്ന് വയസുകാരനായ മകൻ | Ilford | lockdown | killing children | London | Crime | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൽഫോർഡ്∙ ലണ്ടനിലെ ഇൽഫോർഡിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളിയ പിതാവ് നടരാജ നിത്യകുമാർ (41) കുറ്റം സമ്മതിച്ചു. ഇൽഫോർഡിൽ ലോക്ഡൗൺ സമയത്ത് ഏപ്രിൽ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാർ  കുത്തിക്കൊന്നത്. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തുമ്പോൾ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. നടരാജനും പരുക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. താൻ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയിൽ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കൾ തന്നെ അസ്വസ്ഥനാക്കിയെന്നും വിശദീകരിച്ചു. പ്രതിക്ക് മുൻകാല അക്രമ ചരിത്രമില്ലെന്നും ഡോക്ടർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബർ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

English Summary: Ilford father admits killing his children during lockdown