ശ്രീഹരിക്കോട്ട ∙ കോവിഡ് ലോക്ഡൗണിനെ തുടർന്നു നിർത്തിവച്ചിരുന്ന ഉപഗ്രഹ വിക്ഷേപണ ദൗത്യം പുനരാരംഭിച്ച് ഐഎസ്ആർഒ. ‌‌ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റും (ഇഒഎസ്–01), 9 രാജ്യാന്തര വാണിജ്യ ഉപഗ്രഹങ്ങളുമാണു പി‌എസ്‌എൽ‌വി-സി49 വഴി ഐഎസ്ആർഒ വിക്ഷേപിച്ചത്. സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വൈകിട്ട് 3.12ന് | ISRO | Earth Observation Satellite | PSLV-C49 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീഹരിക്കോട്ട ∙ കോവിഡ് ലോക്ഡൗണിനെ തുടർന്നു നിർത്തിവച്ചിരുന്ന ഉപഗ്രഹ വിക്ഷേപണ ദൗത്യം പുനരാരംഭിച്ച് ഐഎസ്ആർഒ. ‌‌ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റും (ഇഒഎസ്–01), 9 രാജ്യാന്തര വാണിജ്യ ഉപഗ്രഹങ്ങളുമാണു പി‌എസ്‌എൽ‌വി-സി49 വഴി ഐഎസ്ആർഒ വിക്ഷേപിച്ചത്. സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വൈകിട്ട് 3.12ന് ആയിരുന്നു വിക്ഷേപണം.

ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഇഒഎസ്–01 ഉപഗ്രഹം കൃഷി, വനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ വലിയ സഹായമാകുമെന്ന് ഐഎസ്ആർഒ പറഞ്ഞു. 2020ൽ ഐഎസ്ആർഒയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. ലിത്വാനിയ (1 ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ), ലക്സംബർഗ് (4 മാരിടൈം ആപ്ലിക്കേഷൻ), യുഎസ് (4 മൾട്ടി മിഷൻ റിമോട്ട് സെൻസിങ്) എന്നീ 9 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയിൽ ഉൾപ്പെടുന്നു.

ADVERTISEMENT

സഞ്ചാരപഥത്തിലെ ചെറിയ തടസ്സങ്ങളെത്തുടർന്ന് 10 മിനിറ്റ് വൈകിയായിരുന്നു വിക്ഷേപണമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ വാർത്താ ഏജൻസിയായി പിടിഐയോടു പറഞ്ഞു. പിഎസ്എൽവിയുടെ 51–ാം വിക്ഷേപണമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 76–ാം ദൗത്യമാണു ശനിയാഴ്ച നടന്നതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

English Summary: Earth Observation Satellite Is ISRO's First Launch Since Covid Lockdown