പട്ന∙ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകൾ ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ തീരുമാനിച്ചേനെയെന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വാദങ്ങൾ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. Bihar Election, Tejashwi Yadav, RJD, Election Commission, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകൾ ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ തീരുമാനിച്ചേനെയെന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വാദങ്ങൾ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹിൽസ മണ്ഡലത്തിലെ ഭൂരിപക്ഷം, അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകളെക്കാൾ കുറവായതിനാൽ അവിടെ പോൾ ചെയ്ത എല്ലാ പോസ്റ്റൽ വോട്ടുകളും എണ്ണിയെന്നും കൃത്യമാക്കിയെന്നും ബിഹാർ മുഖ്യ തിഞ്ഞെടുപ്പ് കമ്മിഷണർ എച്ച്.ആർ. ശ്രീനിവാസ് അറിയിച്ചു.

ഹിൽസയിൽ 12 വോട്ടുകൾക്കാണ് ആർജ‍െ‍ഡി സ്ഥാനാർഥി അത്രി മുനി പരാജയപ്പെട്ടത്. ആകെ പോൾ ചെയ്ത 551 പോസ്റ്റൽ വോട്ടുകളിൽ 182 എണ്ണം അസാധുവായി. പരാജയപ്പെട്ടതിനു പിന്നാലെ, വോട്ടിങ് യന്ത്രത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളും പോസ്റ്റൽ വോട്ടുകളും എണ്ണണമെന്ന് അത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ അത്രിയുടെ കൗണ്ടിങ് ഏജന്റുമാർ ഉണ്ടായിരുന്നതിനാലും ക്രമക്കേട് അപ്പോൾ ആരോപിക്കാത്തതിനാലും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ വീണ്ടും എണ്ണമെന്ന ആവശ്യം റിട്ടേണിങ് ഓഫിസർ നിരാകരിച്ചിരുന്നു.

ADVERTISEMENT

പിന്നീട് മൽസരാർഥിയുടെ ആവശ്യം പരിഗണിച്ച് അസാധുവാക്കപ്പെട്ടവ ഉൾപ്പെടെ 551 പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണി. എന്നാൽ ഫലത്തിൽ വ്യത്യാസം വന്നില്ല. തുടർന്നാണ് ഇത്രയധികം പോസ്റ്റൽ വോട്ടുകൾ എന്തുകൊണ്ട് അസാധുവാക്കപ്പെട്ടുവെന്ന് തേജസ്വി വ്യാഴാഴ്ച ചോദിച്ചത്. മഹാസഖ്യം വളരെ ചെറിയ ഭൂരിപക്ഷത്തിനു തോറ്റ മണ്ഡലങ്ങളിൽ വളരെയധികം പോസ്റ്റൽ വോട്ടുകൾ അസാധുവാക്കപ്പെട്ടുവെന്നും ഇതു അനീതിയാണെന്നും തേജസ്വി ആരോപിച്ചു.

ആകയുള്ള 243 സീറ്റുകളിൽ – ഹിൽസ, ബർബിഘ, രാംഗഢ്, മതിഹനി, ഭോറെയ്, ദെഹ്റി, ബച്ച‌്‌വാര, ചകൈ, കുർഹാനി, ബഖ്രി, പർബത്ത എന്നീ 11 മണ്ഡലങ്ങളിൽ മാത്രമേ 1000 താഴെ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുള്ളൂ. ഇതിൽ നാലു സീറ്റുകൾ ജെഡിയുവും മൂന്നെണ്ണം ആർജെഡിയും ബിജെപി, സിപിഐ, എൽജെപി എന്നിവർ ഓരോ സീറ്റും വച്ചാണ് നേടിയത്. ഇവിടങ്ങളിൽ ആകെ ആർജെഡിക്ക് 1000ൽ താഴെ വോട്ടുകൾക്ക് നഷ്ടപ്പെട്ടത് രണ്ടു മണ്ഡലങ്ങൾ മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

English Summary: EC counters Tejashwi’s claims: norms followed, recount in 1 seat as per process