ചെന്നൈ∙ തമിഴ്നാട്ടിലെ ബിജെപി – അണ്ണാ ഡിഎംകെ മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനു പിറകെ നടൻ രജനീകാന്തിന്റെ പിന്തുണയുറപ്പാക്കാനുള്ള കരുനീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ... Amit Shah | Rajinikanth | RSS | S Gurumurthy | Chennai | Tamil Nadu | BJP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട്ടിലെ ബിജെപി – അണ്ണാ ഡിഎംകെ മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനു പിറകെ നടൻ രജനീകാന്തിന്റെ പിന്തുണയുറപ്പാക്കാനുള്ള കരുനീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൂപ്പര്‍ സ്റ്റാറിന്റെ നീക്കങ്ങളെ കുറിച്ചു ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ താരത്തിന്റെ പരസ്യ പിന്തുണ നേടിയെടുക്കലാണ് ബിജെപി ലക്ഷ്യം.

രാത്രി വൈകിയാണു ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. ഇതിനു മുന്നോടിയായി രജനീകാന്തിനെയും ഗുരുമൂര്‍ത്തി സന്ദര്‍ശിച്ചുവെന്നാണു വിവരം. പാർട്ടി പ്രഖ്യാപനം വൈകുന്നതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പരസ്യ പിന്തുണ ഉറപ്പാക്കാനാണ് ബിജെപി നീക്കം. എന്നാല്‍ ഇതുസംബന്ധിച്ചു താരം ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ADVERTISEMENT

അതേസമയം, അണ്ണാ ഡിഎംകെ–ബിജെപി ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായെന്നതിനപ്പുറം സീറ്റ് വിഭജനത്തില്‍ പ്രാഥമിക ചര്‍ച്ചകളും നടന്നു‍. 40 സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 25 സീറ്റുകള്‍ അണ്ണാ ഡിഎംകെ വിട്ടുനല്‍കിയേക്കും. ഏഴു മാസമായി പരസ്പരം പോരാടിച്ചിരുന്ന ഇരുപാര്‍ട്ടികളും സഖ്യം തുടരാന്‍ തീരുമാനിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചു. കൂടിക്കാഴ്ചകള്‍ നടക്കുന്നതിനു മുൻപ് സര്‍ക്കാര്‍ പരിപാടിയിലാണു സഖ്യം തുടരുന്ന കാര്യം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമ്പോള്‍ മാത്രമാണ് അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ഇക്കാര്യം അറിഞ്ഞത്.

English Summary: Amit Shah discusses Rajinikanth factor with RSS ideologue Gurumurthy in Chennai