നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ഇരയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിചാരണ...Actress attack case Actress attack case special prosecutor Actress attack case Kerala hc Bhavana rape case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ഇരയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് നടപടി. ഇതോടെ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ രാജിക്കത്ത് നൽകിയതോടെ വിചാരണ വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായി. 

കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സ്പെഷൽ പ്രോസിക്യൂട്ടറും ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് സാക്ഷികളോട് ഇന്ന് ഹാജരാകാൻ കോടതി നോട്ടിസ് നൽകി. ഇതിനിടെയാണ് സ്പെഷൽ പ്രോസിക്യൂട്ടർ ഇരയ്ക്കു വേണ്ടി വാദിക്കുന്നതിൽ നിന്ന് പിൻമാറിയിരിക്കുന്നത്. വിചാരണക്കോടതി മാറണമെന്ന് സർക്കാരും ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു.

ADVERTISEMENT

കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണമായിരുന്നു സർക്കാരും പ്രോസിക്യൂട്ടറും ഉന്നയിച്ചത്. പ്രോസിക്യൂട്ടർക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിചാരണ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ അഭ്യർഥന. ഇരയുടെ വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ പുരുഷ ജഡ്ജിയുടെ കോടതി ആയാലും മതിയെന്ന അഭ്യർഥനയും കോടതി കണക്കിലെടുത്തിരുന്നില്ല. 

കോടതി മാറ്റം തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകണമെന്ന നിർദേശത്തോടെയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബഞ്ച്, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളിയത്.

ADVERTISEMENT

Content highlights: Actress attack case special prosecutor resigned