കൊച്ചി∙ നഗരത്തിൽ രണ്ടിടങ്ങളിലായി പൊലീസും എക്സൈസും നടത്തിയ നീക്കത്തിൽ 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നഗരഹൃദയത്തിലെ ഫ്ലാറ്റിൽനിന്നാണ്... Ganja, Ganja Case, Kochi, Crime News, Crime Kerala, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നഗരത്തിൽ രണ്ടിടങ്ങളിലായി പൊലീസും എക്സൈസും നടത്തിയ നീക്കത്തിൽ 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നഗരഹൃദയത്തിലെ ഫ്ലാറ്റിൽനിന്നാണ് 10 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി സ്വദേശി റഹീസ്, മരട് സ്വദേശി അഖിലേഷ് എന്നിവരാണ് പിടിയിലായത്. റഹീസ് സിനിമയില്‍ മേക്കപ് മാനാണ്. ‘കിങ് ഒാഫ് ഡാര്‍ക്’ എന്ന അപരനാമത്തിലാണ് റഹീസ് അറിയപ്പെടുന്നത്. ഇതുവരെ നൂറ് കിലോ കഞ്ചാവ് വിറ്റുവെന്ന് റഹീസ് സമ്മതിച്ചു. 

ADVERTISEMENT

ദുബായിലേക്ക് കുറിയർ വഴി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോയോളം കഞ്ചാവാണ് മറ്റൊരിടത്തുനിന്ന് പൊലീസ് പിടിച്ചെടുത്തത്. 

പലവ്യഞ്ജനങ്ങള്‍ക്കൊപ്പമാണ് ദുബായിലേക്ക് കുറിയര്‍വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 27 കിലോ തൂക്കമുണ്ടായിരുന്ന പായ്ക്കറ്റ് കണ്ണൂരില്‍നിന്നു കുറിയർ വഴി കൊച്ചിയിലെ സ്ഥാപനത്തില്‍ എത്തിക്കുകയായിരുന്നു. സംശയം തോന്നിയ കുറിയർ സ്ഥാപനം എക്സൈസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. 

ADVERTISEMENT

കണ്ണൂരില്‍നിന്നു കുറിയർ അയച്ച വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി തുടങ്ങിയതായി എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. ശശികുമാര്‍ പറഞ്ഞു. കോയമ്പത്തൂരില്‍നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കൊച്ചിയില്‍ കഞ്ചാവ് വില്‍പന സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കവും അറസ്റ്റും.

English Summary: Duo arrested with 10kg of ganja