മുംബൈ∙ മുതിർന്ന ശിവസേന നേതാവും എംഎൽഎയുമായ പ്രതാപ് സർനായിക്കിന്റെ വീട്ടിലും അദ്ദേഹത്തിനു ബന്ധമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മകൻ വിഹാംഗ് സർനായിക്കിനെ കസ്റ്റഡിയിലെടുത്തു... Shiv Sena, Pratap Sarnaik, Breaking News, Manorama News, enforcement directorate, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മുതിർന്ന ശിവസേന നേതാവും എംഎൽഎയുമായ പ്രതാപ് സർനായിക്കിന്റെ വീട്ടിലും അദ്ദേഹത്തിനു ബന്ധമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മകൻ വിഹാംഗ് സർനായിക്കിനെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നൽകുന്ന ടോപ്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണു നടപടി. സർനായിക്കും മക്കളും ഈ സ്ഥാപനത്തിൽ വൻതോതിൽ പണം മുടക്കിയിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. എന്നാൽ, ശിവസേന എംഎൽഎയ്ക്ക് തന്റെ സ്ഥാപനവുമായി ബന്ധമില്ലെന്ന് ടോപ്സ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ നന്ദ വ്യക്തമാക്കി.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ ആത്‍മഹത്യക്കുറിപ്പ് എഴുതിവച്ച് ചാനലിന്റെ ഇന്റീരിയർ ഡിസൈനർ  2018ൽ ജീവനൊടുക്കിയ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതാപ് സർനായിക്കാണ്. അർണബിനെതിരെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചതും ഇദ്ദേഹമാണ്. ശിവസേനയ്ക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മുംബൈ പൊലീസിനുമെതിരെ നടി കങ്കണ റനൗട്ട് തുടർച്ചയായി ആരോപണമുന്നയിച്ചപ്പോൾ അവർക്കെതിരെയും പ്രതാപ് സർനായിക് ശക്തമായി രംഗത്തെത്തിയിരുന്നു. താനെയിലെ മാജിവാഡ മേഖലയിൽനിന്നുള്ള എംഎൽഎയായ പ്രതാപ് സർനായിക് ശിവസേനയുടെ വക്താവ് കൂടിയാണ്.

ADVERTISEMENT

സിആർപിഎഫ് സുരക്ഷയോടെ ഇന്നലെ രാവിലെയാണ് ഇഡി സംഘം റെയ്ഡിനെത്തിയത്. പ്രതാപ് സർനായിക് വീട്ടിൽ ഇല്ലാതിരുന്നതിനാൽ മണിക്കൂറുകളോളം വിവരങ്ങൾ ആരാഞ്ഞശേഷമാണ് മകൻ വിഹാംഗിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി ദക്ഷിണ മുംബൈയിലെ ഇഡി ആസ്ഥാനത്തേക്കു കൊണ്ടുപോയി. ടോപ്സ് ഗ്രൂപ്പ് പ്രമോട്ടർമാരെയും രാഷ്ട്രീയക്കാരടക്കം സ്ഥാപനവുമായി ബന്ധമുള്ളവരെയും കേന്ദ്രീകരിച്ചാണ് മറ്റു റെയ്ഡുകൾ. മുംബൈയിലും താനെയിലുമായി 10 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

എന്തിനാണ് റെയ്ഡെന്ന് തനിക്ക് അറിയില്ലെന്ന് പ്രതാപ് സർനായിക് പറഞ്ഞു. രാഷ്ട്രീയ പ്രതികാരമാണിതെന്നും ഭീഷണികൾക്കു മുന്നിൽ മഹാരാഷ്ട്ര സർക്കാരോ നേതാക്കളോ തല കുനിക്കില്ലെന്നും മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണം പിടിക്കാമെന്ന് ആരെങ്കിലും കരുതിയാൽ അവർക്കു തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT

റെയ്ഡ് നിയമപരം; പങ്കില്ലെന്ന് ബിജെപി

മുംബൈ∙ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിനെ ബിജെപി നേതാക്കൾ ന്യായീകരിച്ചു. റെയ്ഡ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാവുമെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ  പ്രതികരണം. കാരണമൊന്നുമില്ലാതെ ഇഡി റെയ്ഡ് നടത്തില്ല. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ? - ഫഡ്‌നാവിസ് പറഞ്ഞു.

ADVERTISEMENT

താൻ ഇഡിയെ പേടിക്കുന്നില്ലെന്നും നിങ്ങളുടെ പക്കൽ ഇഡി ഉണ്ടെങ്കിൽ എന്റെ കയ്യിൽ സിഡി ഉണ്ടെന്നുമുള്ള ബിജെപി വിട്ട് എൻസിപിയിൽ ചേർന്ന ഏക്‌നാഥ് ഖഡ്‌സെയുടെ പരാമർശത്തെക്കുറിച്ച് ഫഡ്‌നാവിസ് ഇങ്ങനെ പ്രതികരിച്ചു: ‘എന്തിന് ഇഡിയുടെ നടപടിക്ക് കാത്തിരിക്കണം; സിഡി കൈവശമുണ്ടെങ്കിൽ അത് ഉടൻ പുറത്തുവിടണം'

നടി കങ്കണ റനൗട്ടിനെതിരെ അവർ സ്ഥലത്തില്ലാത്തെപ്പോൾ ശിവസേനയ്ക്കു നടപടിയെടുക്കാമെങ്കിൽ പ്രതാപ് സർനായിക്കിന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിനെക്കുറിച്ചും പരാതി പറയരുതെന്ന് നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് പ്രവീൺ ധരേക്കർ പറഞ്ഞു. പ്രതാപ് സർനായിക്ക് വിശുദ്ധനൊന്നും അല്ലെന്നായിരുന്നു ബിജെപി എംപി നാരായൺ റാണെയുടെ പ്രതികരണം. 

English Summary: ED Raids Residence Of Shiv Sena Leader Pratap Sarnaik