ബെയ്ജിങ് ∙ ചൈനയിൽ കോവിഡ് വാക്സീൻ സ്വീകരിക്കാനുള്ള തിരക്ക് കരിഞ്ചന്തയ്ക്ക് ഇടയാക്കുമെന്ന് ആശങ്ക. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാമെന്ന നിർദേശം ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകൾ വാക്സീൻ സ്വീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ. | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ ചൈനയിൽ കോവിഡ് വാക്സീൻ സ്വീകരിക്കാനുള്ള തിരക്ക് കരിഞ്ചന്തയ്ക്ക് ഇടയാക്കുമെന്ന് ആശങ്ക. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാമെന്ന നിർദേശം ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകൾ വാക്സീൻ സ്വീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ തയാറായി രംഗത്തെത്തിയതോടെയാണ് കരിഞ്ചന്തയ്ക്ക് സാധ്യത തെളിയുന്നതായി ആശങ്ക വർധിക്കുന്നത്.

വികസന ഘട്ടത്തിലുള്ള ചില പ്രദേശിക കമ്പനികളുടെ വാക്സീൻ ജൂൺ മുതൽ അടിയന്തര സാഹചര്യങ്ങളിൽ നൽകി വരുന്നുണ്ട്. കോവിഡ് രോഗികളെ പരിചരിക്കുന്നവർക്കും മറ്റുമാണ് ഇത്തരത്തിൽ വാക്സീൻ നൽകിവരുന്നത്. എന്നാൽ ഇതു മറികടന്ന് നിരവധി ആളുകൾ അനധികൃതമായി വാക്സീൻ സ്വീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

പരീക്ഷണം തുടരുന്ന വാക്സീൻ സ്വീകരിക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തൽ നിലനിൽക്കെയാണ് വാക്സീൻ സ്വീകരിക്കാൻ കൂടുതൽ ആളുകൾ ശ്രമിക്കുന്നത്. 

മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം ഘട്ടപരീക്ഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ചൈനീസ് കമ്പനികൾ ഇനിയും തയാറായിട്ടില്ല. ഇതിനാൽ തന്നെ ഈ വാക്സീനുകൾ എത്രമാത്രം വിജയമാണെന്നു വ്യക്തമല്ല.

ADVERTISEMENT

English Summary: Covid vaccine rush in China raises fears of booming black market