തിരുവനന്തപുരം∙ പൊലീസ് ആക്ട് ഭേദഗതിയില്‍ സിപിഎമ്മിന് ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച് സിപിഎം. ആക്ട് തയാറാക്കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഏതെങ്കിലും വ്യക്തിക്കോ ഉപദേശകര്‍ക്കോ തെറ്റുപറ്റിയെന്ന് വ്യാഖ്യാനിക്കേണ്ട ....| CPM | Police Act Amendment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊലീസ് ആക്ട് ഭേദഗതിയില്‍ സിപിഎമ്മിന് ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച് സിപിഎം. ആക്ട് തയാറാക്കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഏതെങ്കിലും വ്യക്തിക്കോ ഉപദേശകര്‍ക്കോ തെറ്റുപറ്റിയെന്ന് വ്യാഖ്യാനിക്കേണ്ട എന്നും പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

സര്‍ക്കാരിന് ഏറ്റവുമധികം നാണക്കേടുണ്ടാക്കിയ പൊലീസ് ഭേദഗതി പിന്‍വലിക്കേണ്ടി വന്നത് വീഴ്ചയുണ്ടായതുകൊണ്ടാണെന്ന് സിപിഎം ഇതാദ്യമായാണ് തുറന്നുസമ്മതിക്കുന്നത്. പാര്‍ട്ടിക്ക് ആകെ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ശരിയായ തീരുമാനം എടുത്തതിനാല്‍ ഇനി ആ ചര്‍ച്ചയും വിവാദവും വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ADVERTISEMENT

പാര്‍ട്ടിയിലുള്ളളവരാണ് സര്‍ക്കാരിലും ഉള്ളത്. അതുകൊണ്ട്  ഏതു വ്യക്തിക്ക് ജാഗ്രത കുറവുണ്ടായി എന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രിക്ക് വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിനുള്ള പ്രതികരണം. കേന്ദ്രനേതൃത്വം പാര്‍ട്ടിയുടെ ഭാഗമാണ്. അതിനാല്‍ അവിടുന്നുള്ള ഇടപെടലിനെ തെറ്റായി കാണേണ്ട. സര്‍ക്കാരിന്റെ വികസനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മൂന്നാം തീയതി എല്ലാ പഞ്ചായത്തിലും വികസന വിളംബരവും അഞ്ചിന് എല്ലാ വാര്‍ഡിലും വെബ്റാലിയും ഇടതുമുന്നണി സംഘടിപ്പിക്കും. 

എ.വിജയരാഘവൻ (ഇടത്), ഡിജിപി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രി പിണറായി വിജയൻ (വലത്)

English Summary : CPM on Police Act Amendment