ന്യൂഡൽഹി∙ പ്രതിഷേധം നടത്തുന്ന കർഷകർക്കെതിരായ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മ വിഭൂഷൺ തിരികെ നല്‍കും. പുരസ്കാരം തിരികെ നല്‍കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത... Akali's Parkash Badal Returns Padma Vibhushan Over "Betrayal Of Farmers"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രതിഷേധം നടത്തുന്ന കർഷകർക്കെതിരായ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മ വിഭൂഷൺ തിരികെ നല്‍കും. പുരസ്കാരം തിരികെ നല്‍കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മ വിഭൂഷൺ 2015ലാണ് ബാദലിന് സമ്മാനിക്കുന്നത്. കർഷകർക്കെതിരായ സർക്കാർ വഞ്ചനയിൽ പ്രതിഷേധം രേഖപ്പെടത്തുന്നതിനാണ് അദ്ദേഹം പുരസ്കാരം തിരികെ നൽകുന്നത്. കർഷക പ്രതിഷേധത്തിനെതിരായ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടിരുന്നു.

ഞാനിപ്പോൾ എന്താണോ ആയിരിക്കുന്നത് അത് ജനങ്ങൾ മൂലമാണ്. പ്രത്യേകിച്ചും സാധാരണക്കാരായ കർഷകർ കാരണം. ഇന്ന് അവർക്ക് ബഹുമാനത്തേക്കാൾ കൂടുതൽ നഷ്ടപ്പെട്ടിരിക്കുമ്പോൾ, ഈ പത്മ വിഭൂഷൺ ബഹുമതി മുറുകെ പിടിച്ചിരിക്കുന്നത് ശരിയല്ല – ബാദൽ പറയുന്നു. പഞ്ചാബിൽനിന്നുള്ള ഉയർന്ന സ്പോർട്ട്സ് താരങ്ങളും പരിശീലകരും അവരുടെ പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്നും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഈമാസം അഞ്ചിന് ഡൽഹിയിലേക്ക് മാർച്ചു നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

ഒട്ടേറെ മാസങ്ങളായി അവർ സമാധാനപരമായ പ്രക്ഷോഭം നടത്തുന്നു. എന്നാൽ ജലപീരങ്കികളും ടിയർഗാസ് ഷെല്ലുകളും അവർക്കെതിരെ ഉപയോഗിച്ചുവെന്ന് ഒളിംപിക് ഹോക്കിതാരവും അർജുന പുരസ്കാര ജേതാവുമായ സജ്ജൻ സിങ് ചീമ പറഞ്ഞു.

അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയിരിക്കുന്നത്. ചര്‍ച്ച ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

ADVERTISEMENT

English Summary: Akali's Parkash Badal Returns Padma Vibhushan Over "Betrayal Of Farmers"